|    Jul 17 Tue, 2018 1:33 pm
FLASH NEWS
Home   >  Kerala   >  

ഹാദിയയെ കാണാന്‍ അനുമതി തേടി വനിതാകമ്മീഷന്‍ സുപ്രിം കോടതിയിലേക്ക്

Published : 24th September 2017 | Posted By: shadina sdna


തിരുവനന്തപുരം: ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ സുപ്രിം കോടതിയിലേക്ക്. ഹാദിയ അവകാശലംഘനം നേരിടുന്നുവെന്ന പരാതിയുടെ സാഹചര്യത്തിലാണ് കമ്മീഷന്‍ സുപ്രിം കോടതിയെ സമീപിക്കുന്നത്. ഹാദിയയെയും കുടുംബത്തെയും സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഗംകീരം തേടുമെന്ന് കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ അറിയിച്ചു. ഹാദിയ അവകാശലംഘനം നേരിടുകയാണെന്നും സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് വിവിധ വിഭാഗങ്ങളില്‍പെട്ട വനിതാ സംഘടനകള്‍ പരാതികള്‍ സമര്‍പ്പിച്ചിരുന്നു. ജനകീയമായി ഒപ്പിട്ട നിവേദനങ്ങളും കമ്മീഷന് ലഭിച്ചിരുന്നു. അഡ്വക്കേറ്റ് ജനറലുമായും കമ്മീഷന്റെ സ്റ്റാന്റിങ് കൗണ്‍സലുമായി ഇന്നലെ വൈകുന്നേരം ജോസഫൈന്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ഈ തീരുമാനം. ഹാദിയ കേസില്‍ സ്ത്രീപക്ഷ ഇടപെടല്‍ കമ്മീഷന്റെ ദൗത്യമാണെന്നും നിലവിലെ സാമൂഹിക സാഹചര്യം കലുഷിതമാവാതിരിക്കാനാണ് സുപ്രിം കോടതിയെ സമീപിക്കുന്നതെന്നും എംസി ജോസഫൈന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss