|    Nov 19 Sun, 2017 12:47 am
FLASH NEWS
Home   >  Just In   >  

ഹാദിയയെ കാണാനെത്തിയ മെഡിക്കല്‍ സംഘത്തെ തടഞ്ഞു

Published : 7th November 2017 | Posted By: mi.ptk

കോട്ടയം: വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയെ കാണാനെത്തിയ മെഡിക്കല്‍ സംഘത്തെ പോലീസ് തടഞ്ഞു. സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ സംഘം ഹാദിയയെ കാണാന്‍ എത്തിയത്. എന്നാല്‍ പോലീസ് ഇവരെ വീട്ടിലേക്ക് കടത്തിവിടാതെ തടയുകയായിരുന്നു. ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ എന്നീ സംഘടനകള്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.ഹാദിയക്ക് വൈദ്യസഹായങ്ങള്‍ ലഭ്യമാക്കുക, അവരെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുക, ഹാദിയക്ക് ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. മാര്‍ച്ചിന് ശേഷമാണ് പ്രവര്‍ത്തകര്‍ക്കൊപ്പം മെഡിക്കല്‍ സംഘം ഹാദിയയുടെ വീട്ടിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക