|    Jul 20 Fri, 2018 2:13 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹാദിയയുടെ വീട്ടുതടങ്കല്‍ ; മുഖ്യമന്ത്രിക്ക് പൗരാവകാശ പ്രവര്‍ത്തകരുടെ നിവേദനം

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഹാദിയയുടെ വീട്ടുതടങ്കലില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൗരാവകാശ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഹാദിയയുടെ ആരോഗ്യ സ്ഥിതി പരിശോധിക്കാന്‍ വൈദ്യസംഘത്തെ അയച്ചതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം.  വൈദ്യസംഘത്തെ അയക്കാന്‍ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഉറപ്പുനല്‍കിയതായി സംഘം പറഞ്ഞു. എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടാണ് 24 വയസ്സുള്ള ഡോ. ഹാദിയ തടവില്‍ കഴിയുന്നത്. ഇതിനു വേണ്ട ഒത്താശ ചെയ്തുനല്‍കുന്നത് പോലിസാണ്. യുവതിയെ കാണാന്‍ ശ്രമിച്ച ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും എന്‍സിഎച്ച്ആര്‍ഒയുടെയും പ്രവര്‍ത്തകരെ തടഞ്ഞ പോലിസ് ആര്‍എസ്എസ് ആശയപ്രചാരകനായ രാഹുല്‍ഈശ്വറിന് ഹാദിയയെ കാണാന്‍ അവസരം നല്‍കി. ഇത് പോലിസിന്റെ ഇരട്ടത്താപ്പാണ്. രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ട വീഡിയോയില്‍തന്നെ ഹാദിയ അനുഭവിക്കുന്ന കൊടിയപീഡനം അവര്‍തന്നെ വ്യക്തമാക്കിയതാണ്. ഹാദിയയെ കാണാന്‍ ശ്രമിച്ച പെണ്‍കുട്ടികള്‍ക്കെതിരേയും പോലിസ് കേസെടുത്തു. പോലിസ് പക്ഷപാതപരമായി പെരുമാറുകയാണ്.  കോടതിവിധിയില്‍ എവിടെയും ഉത്തരവിട്ടിട്ടില്ലാത്ത തരത്തിലുള്ള തടവില്‍നിന്നും ഹാദിയയെ മോചിപ്പിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. എഴുത്തുകാരി ജെ ദേവിക, വര്‍ഷ ബഷീര്‍, റെനി ഐലിന്‍, വി ബി അജയ്കുമാര്‍, എലിസബത്ത്, എം എം നദ്്‌വി, വി ഡി ജോസ്, ബി മുഫീദ, ആര്‍ സുനീറ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss