|    Oct 17 Wed, 2018 2:55 pm
FLASH NEWS
Home   >  Kerala   >  

ഹാദിയയുടെ നിലപാടുകള്‍ വനിതാ കമ്മീഷന്‍ നേരിട്ട് ബോധ്യപ്പെട്ട് വെളിപ്പെടുത്തമമെന്ന് കെആര്‍ മീര

Published : 23rd September 2017 | Posted By: shins

ഹാദിയയുടെ വീടു സന്ദര്‍ശിച്ച് ഹാദിയയുടെ നിലപാടുകളും ആവശ്യങ്ങളും ബോധ്യപ്പെട്ട് അവ വെളിപ്പെടുത്തേണ്ടത് വനിതാ കമ്മീഷന്റെ ഉത്തരവാദിത്തമാണെന്നും അത് വൈകിപ്പിക്കരുതെന്നും എഴുത്തുകാരി കെആര്‍ മീര. വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീമതി എംസി. ജോസഫൈനോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു കെ ആര്‍ മീര.

പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയ വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീമതി എം.സി. ജോസഫൈന്‍,

ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് പ്രായപൂര്‍ത്തിയായ ഒരു വനിതാ പൗരന്‍ മാതാപിതാക്കളുടെ തടവിലാണെന്ന വാര്‍ത്ത അങ്ങേയറ്റം ആശങ്കാജനകമാണ്. ഇടതു പക്ഷ ഗവണ്‍മെന്റ് ഭരണത്തിലും താങ്കളെപ്പോലെ ജനാധിപത്യബോധവും സാമൂഹികപ്രതിബദ്ധതയുമുള്ള ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തക വനിതാ കമ്മീഷന്‍ അധ്യക്ഷപദവിയിലും ഉള്ളപ്പോള്‍, വളരെ നേരത്തേതന്നെ ഈ പ്രശ്‌നം പരിഹരിക്കുകയോ, കുറഞ്ഞപക്ഷം ഇക്കാര്യത്തിലെ നിജസ്ഥിതി ജനസമക്ഷം വ്യക്തമാക്കുകയോ ചെയ്യേണ്ടതായിരുന്നു.
ഹാദിയയുടെ കാര്യത്തില്‍ തുടരുന്ന ഊഹാപോഹങ്ങളും ആശങ്കാജനകമായ വാര്‍ത്തകളും കേരളത്തിലെ മതസാമുദായിക സൗഹാര്‍ദ്ദം തകര്‍ത്ത് സംഘര്‍ഷത്തിനു വഴിയൊരുക്കാന്‍ പര്യാപ്തമാണെന്നു ജനാധിപത്യവിശ്വാസികള്‍ ഭയക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തില്‍, ഹാദിയയുടെ വീടു സന്ദര്‍ശിക്കുകയും ഹാദിയയുടെ നിലപാടുകളും ആവശ്യങ്ങളും ബോധ്യപ്പെട്ട് അവ വെളിപ്പെടുത്തുകയും ചെയ്യേണ്ടത് വനിതാ കമ്മീഷന്റെ ഉത്തരവാദിത്തമാണ് എന്ന് ഓര്‍മ്മിപ്പിക്കുകയും അതു വൈകിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

വിശ്വസ്തതയോടെ,

കെ. ആര്‍ മീര

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss