|    Jul 22 Sun, 2018 2:53 am
FLASH NEWS

ഹാദിയയുടെ തടവ് വ്യക്തമാക്കുന്നത് ഇടത് സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധത: കാംപസ് ഫ്രണ്ട്‌

Published : 11th September 2017 | Posted By: fsq

 

കോഴിക്കോട്: ഹാദിയക്ക് നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും വീട്ടു തടങ്കലിനും കാരണം കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാരിന്റെ സംഘപരിവാര്‍ വിധേയത്വവും അതില്‍നിന്നുല്‍ഭവിക്കുന്ന മുസ് ലിം വിരുദ്ധതയുമാണെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിഎസ് മുഹമ്മദ് റാഷിദ് പറഞ്ഞു. നിശ്ശബ്ദതക്കെതിരേ ശബ്ദസാക്ഷ്യം എന്ന പേരില്‍ കാംപസ്ഫ്രണ്ട് കോഴിക്കോട് സംഘടിപ്പിച്ച മൗനഭഞ്ജന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തില്‍ ഇത്രയേറെ ചര്‍ച്ചയായ ഒരു മനുഷ്യാവകാശ പ്രശ്‌നത്തില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം അപകടകരമാണ്. ഈ സാഹചര്യത്തില്‍ കേ രളത്തില്‍ ആദ്യമായി രാഷ്ട്രീയ ഉദ്ദേശത്തോടെ യുഎ പിഎ ചുമത്തിയതില്‍ ഇടതു പക്ഷത്തിനേറ്റ തിരിച്ചടി ഓര്‍ക്കുന്നത് നന്നാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഭരണകൂടം ദൈവത്തിന്റെ സ്വന്തം നാടിനെ പിശാചിന്റെ നാടാക്കി മാറ്റുകയാണ് ചെയ്ത്‌കൊണ്ടിരിക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തക അഡ്വ. കെ ആനന്ദ കനകം പറഞ്ഞു. ഇത്ര നിസ്സംഗത കാണിക്കാന്‍ സിപിഎമ്മിനല്ലാതെ കേവല വിപ്ലവ വായ്തരി കാണിക്കുന്നവര്‍ക്ക് പോലും കഴിയില്ലെന്നും അവര്‍പറഞ്ഞു. നിയമപരമായി മുന്നോട്ട് പോവുന്നത് നീതി ലഭ്യമാവാന്‍ കാല താമസമെടുക്കുമെന്നതിനാല്‍ ഒരു സംഘടിത സമരം തന്നെ ഈ വിഷയത്തില്‍ ഉണ്ടാവേണ്ടത്അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. ഹാദിയയുടെ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന സുപ്രിം കോടതി വിധി തന്നെ വളരെ അധികം വേദനിപ്പിച്ചു എന്നും അവര്‍ വ്യക്തമാക്കി. ഹാദിയയുടെ വീട്ടില്‍ പോയപ്പോള്‍ അവര്‍ക്കുണ്ടായ അനുഭവം ദയനീയമായിരുന്നെന്നും മാധ്യമപ്രവര്‍ത്തകയായ മൃദുല ഭവാനി പറഞ്ഞു. ഹദിയയെ കുറിച്ച് യാതൊരു ധാരണയും ഇല്ലാതെയാണ് അവിടത്തെ പൊതുസമൂഹം പെരുമാറുന്നത് എന്നും അവര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഒരുപൊതു താല്‍പര്യ ഹരജി കൊടുക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഹാദിയ വിഷയത്തില്‍ കാംപസ് ഫ്രണ്ട് നടത്തുന്ന ഇടപെടലുകള്‍ക്ക് എല്ലാ വിധ പിന്തുണയും ഉണ്ടാവും. കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഹസ്‌ന ഫെബിന്‍ അധ്യക്ഷതവഹിച്ചു. കമ്മിറ്റി അംഗം ഹാദിയ റഷീദ് വിഷയാവതരണം നടത്തി. സാമൂഹിക പ്രവര്‍ത്തക നസീറനീലോത്ത്, വുമണ്‍ ഇന്ത്യ മുവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ലസിത ടീച്ചര്‍, എന്‍ഡബ്ല്യുഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹബീബ, ജില്ലാ പ്രസിഡന്റ് ജമീല ടീച്ചര്‍, കാംപസ് ഫ്ര്‌സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നസീഹാ തൃശുര്‍, മുബാഷിറാ എം.ടി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss