|    Oct 17 Wed, 2018 12:44 am
FLASH NEWS
Home   >  Kerala   >  

ഹാദിയയുടെ ജീവന്‍ അപകടത്തിലാണ്;ചിലപ്പോള്‍ കൊല്ലപ്പെട്ടേക്കാം;വെളിപ്പെടുത്തലുമായി പോലീസ് ഉദ്യോഗസ്ഥന്‍

Published : 19th September 2017 | Posted By: mi.ptk

വൈക്കം: കോടതി നിര്‍ദേശപ്രകാരം പോലീസ് സംരക്ഷണത്തില്‍ കഴിയുന്ന ഡോ. ഹാദിയയുടെ ജീവന്‍ അപകടത്തിലാണെന്ന് വെളിപ്പെടുത്തല്‍. ഹാദിയയുടെ വീട്ടില്‍ കാവല്‍ നില്‍ക്കുന്ന ഒരു പോലീസുകാരനാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന് അഡ്വ. കെസി നസീര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഹാദിയയെ വീട്ടിനകത്തിട്ട് മാതാപിതാക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും അവര്‍ ചിലപ്പോള്‍ ഹാദിയയെ കൊലപ്പെടുത്തുമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹാദിയ കേസിലെ അഭിഭാഷകന്‍ കൂടിയായ കെസി നസീര്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഹാദിയയുടെ ജീവന്‍ അപകടത്തിലാണ്..
ഹാദിയയെ ആ വീട്ടിനകത്തിട്ട് അച്ഛനും അമ്മയും ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു..
ആ കുട്ടിയെ അവര്‍ കൊല്ലും.
അല്ലെങ്കില്‍ ഭ്രാന്തിയാക്കും.

ഇത് പറയുന്നത് വേറെയാരുമല്ല..
വൈക്കത്ത് ഹാദിയയെ തടവിലിട്ടിരിക്കുന്ന വീട്ടില്‍ കാവല്‍ നില്‍ക്കുന്ന പോലീസുകാരില്‍ മനുഷ്യത്വം അവശേഷിക്കുന്ന ഒരാളാണ്.

പരസ്യമായി പറയാന്‍ അവര്‍ ഭയപ്പെടുകയാണ്. അവരുടെ കരിയറിനെ ബാധിക്കുമത്രേ.. ശരിയാണ് …
കേരള പോലീസിലെ ആര്‍എസ്എസ് സ്വാധീനം അത്രമേല്‍ പ്രകടമാണല്ലോ..

ഇനിയും പ്രതികരിക്കാത്ത കേരള ഭരണകൂടവും വനിതാ കമ്മീഷനും മഹിളാസംഘനെകളുമൊക്കെ ഹാദിയയുടെ മയ്യിത്തില്‍ ഉപചാരമര്‍പ്പിക്കാനാണോ കാത്തിരിക്കുന്നത്.???

നിരവധി തവണ കൗണ്‍സലിംഗ് നടത്തിയിട്ടും മാനസികമായി പീഢിപ്പിച്ചിട്ടും ഇസ്ലാം മതവിശ്വാസം ഉപേക്ഷിക്കാന്‍ ഹാദിയ തയ്യാറായിട്ടില്ല..
ആര്‍എസ്എസ് രീതിയനുസരിച്ച് അടുത്തത് ശാരീരിക പീഢനങ്ങളും കൊല്ലുമെന്ന ഭീഷണിയുമാണ്.
അതാണ് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ഭരണകൂടവും പോലീസും ഇനിയും കണ്ണുതുറന്നില്ലെങ്കില്‍ ആദ്യത്തെ ദുരഭിമാനക്കൊലപാതകത്തിന് കേരളം സാക്ഷിയാകേണ്ടി വരും..

ഇസ്ലാമിനെ വിടൂ.. ഹാദിയ മുസ്ലിമായതാണ് പ്രശ്‌നം എന്നതും വിടൂ..

ഒരു സ്ത്രീ എന്ന നിലക്കോ മനുഷ്യന്‍ എന്ന നിലക്കോ പൗരന്‍ എന്ന നിലക്കോ
ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ ഇനിയെങ്കിലും മുഖ്യമന്ത്രിയും വനിതാ സാമാജികരും പ്രതിപക്ഷ നേതാവും വനിതാ കമ്മീഷനും ഡിജിപിയും ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെട്ടേ പറ്റൂ…

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss