|    Jul 23 Mon, 2018 12:15 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹാദിയക്ക് തടവറ തീര്‍ത്തതില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്കും പങ്ക്: കാംപസ് ഫ്രണ്ട്

Published : 29th October 2017 | Posted By: shins


ആലുവ: ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ഡോ. ഹാദിയക്കു തടവറ തീര്‍ത്തത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മൗനാനുവാദമുണ്ടെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഹസ്‌ന ഫെബിന്‍. ഹാദിയ പ്രശ്‌നത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍  സംസാരിക്കുകയായിരുന്നു  ഹസ്‌ന. തന്നെ കൊല്ലാന്‍ അച്ഛന്‍ ശ്രമിക്കുന്നു എന്നു ഹാദിയ വിളിച്ചു പറഞ്ഞിട്ടും ഒന്നു ഹാദിയയുടെ വീട് സന്ദര്‍ശിക്കാന്‍ പോലും തയ്യാറാവാത്ത വനിതാ കമ്മീഷന്‍ കേരളത്തിന് ആവശ്യമില്ലെന്ന് ഹസ്‌ന പറഞ്ഞു.  അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി പരിസരത്തു നിന്നു ആരംഭിച്ച മാര്‍ച്ച് വസതിക്ക് സമീപം  പോലീസ് തടഞ്ഞു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് അഭിസംബോധന ചെയ്തു. തെരുവില്‍ ചുംബിക്കാനുള്ള സാഹചര്യം നിഷേധിക്കപ്പെട്ടാല്‍ പോലും ഇടപെടുന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ ഹാദിയ വിഷയത്തില്‍ കാണിക്കുന്ന ഒളിച്ചുകളി ആര്‍എസ്എസിനു വേണ്ടിയാണെന്ന് മുഹമ്മദ് റാഷിദ് പറഞ്ഞു.  അല്‍ ബിലാല്‍, മുസമ്മില്‍, ഫസല്‍, ആരിഫ് സലീം, അനസ് തൃശ്ശൂര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss