|    Jul 22 Sun, 2018 2:36 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹാദിയക്ക് കത്ത് നല്‍കാത്തത് പോലിസ് സംരക്ഷണത്തില്‍ ആയതിനാലെന്ന്

Published : 23rd September 2017 | Posted By: fsq

 

കോഴിക്കോട്:  ഡോ. ഹാദിയക്ക് നേരിട്ട് അയച്ച രജിസ്‌റ്റേഡ് കത്തുകള്‍ ‘രക്ഷിതാവ് നിരസിച്ചു’ എന്ന പേരില്‍ തപാല്‍ വകുപ്പ് തിരിച്ചയച്ച നടപടി വീണ്ടും വിവാദത്തില്‍. എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ്  രജിസ്‌റ്റേഡ് പോസ്റ്റായി അയച്ച കത്തുകളാണ് തിരച്ചയച്ചത്. ഈ നടപടിയെ ചോദ്യം ചെയ്ത് നല്‍കിയ പരാതിയില്‍ തപാല്‍ വകുപ്പിന്റെ വിശദീകരണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.  വ്യക്തി സ്ഥലത്തുണ്ടായിരിക്കെ കത്തുകള്‍ മറ്റൊരാള്‍ക്ക് നിരസിക്കാനും തിരിച്ചയക്കാനുമുള്ള അധികാരമില്ല. ഈ നിയമത്തെ തപാല്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്നായിരുന്നു പരാതി.എന്നാല്‍, വിശദീകരണം എന്ന നിലയില്‍ നല്‍കിയ മറുപടിയില്‍ ഹാദിയ പോലിസ് സംരക്ഷണത്തിലാണെന്നും അതിനാലാണ് കത്ത് പിതാവിനു കൈമാറിയതെന്നും നേരിട്ട് നല്‍കാന്‍ കഴിയില്ലെന്നുമുള്ള വിചിത്രവാദമാണ് ഉന്നയിക്കുന്നത്. പരാതിയുമായി ചെന്ന തപാല്‍ ഉദ്യോഗസ്ഥരെ പോലും ഹാദിയയെ കാണാന്‍ അനുവദിച്ചില്ലെന്നും വിശദീകരണത്തിലുണ്ട്. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ അവകാശങ്ങള്‍ പൂര്‍ണമായും നിരസിക്കാനുള്ള അധികാരം രക്ഷിതാവിന്  കോടതി നല്‍കിയിട്ടില്ലെന്നിരിക്കെ പോലിസ് സംരക്ഷണമെന്ന പേരു പറഞ്ഞ് മൗലികാവകാശങ്ങള്‍ നിഷേധിക്കുകയാണ് പിണറായി പോലിസും സംഘപരിവാരങ്ങളും ചെയ്യുന്നതെന്ന് സി ടി സുഹൈബ് പറഞ്ഞു. ഹാദിയ സകല അവകാശങ്ങളും നിഷേധിക്കപ്പെട്ട അവസ്ഥയിലാണുള്ളത്. അന്വേഷണവുമായി ചെന്ന തപാല്‍ ഉദ്യോഗസ്ഥരെ പോലും കാണാന്‍ അനുവദിക്കാത്ത പിണറായിപ്പോലിസിന്റെ സംരക്ഷണത്തിനെതിരേയാണ് സമരങ്ങള്‍ തിരിയേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss