|    Jun 23 Sat, 2018 2:07 pm
FLASH NEWS
Home   >  Kerala   >  

ഹാദിയക്ക് ഇനി എന്ത് സംഭവിച്ചാലും ഉത്തരവാദി ജസ്റ്റിസ് കെ സുരേന്ദ്ര മോഹനായിരിക്കുമെന്ന് ഷെഫിന്‍ ജഹാന്‍

Published : 26th May 2017 | Posted By: mi.ptk

കൊല്ലം: ഹാദിയക്ക് ഇനി എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദി ജസ്റ്റിസ് കെ സുരേന്ദ്ര മോഹന്‍ ആയിരിക്കുമെന്ന് ഷെഫിന്‍ ജഹാന്‍. കോടതി ഉത്തരവിനെ തുടര്‍ന്ന് പോലീസ് ഹാദിയയെ ബലം പ്രയോഗിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് ഷെഫിന്‍ ജഹാന്റെ പ്രതികരണം.
ഇസ് ലാം മതം സ്വീകരിച്ച ശേഷം കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ച മെഡിക്കല്‍ വിദ്യാര്‍ഥി ഹാദിയയുമായുള്ള വിവാഹത്തിന് മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്നും അതിനാല്‍ വിവാഹം സാധുവല്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹാദിയയെ സ്വന്തം വീട്ടില്‍ കൊണ്ടെത്തിക്കണമെന്നും കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് ഹാദിയയെ വീട്ടിലെത്തിക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം പോലീസ് എത്തിയപ്പോഴും തനിക്ക് ഭര്‍ത്താവ് ഷെഫിന്റെ കൂടെ പോയാല്‍ മതിയെന്നും ഞാന്‍ സ്വയം ഇഷ്ട്പ്രാകാരമാണു ഇസ് ലാം മതം സ്വീകരിച്ചതെന്നും ഹാദിയ  പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് ഇത് വകവെച്ചില്ല. ഹാദിയയെ ബലം പ്രയോഗിച്ച് കൂട്ടികൊണ്ട്‌പോകുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss