|    Jul 23 Mon, 2018 1:22 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഹാട്രിക് വിക്കറ്റിന് കടപ്പെട്ടിരിക്കുന്നത് ധോണിയോട് : കുല്‍ദീപ് യാദവ്‌

Published : 23rd September 2017 | Posted By: fsq

 

കൊല്‍ക്കത്ത: ഓസീസിനെതിരായ രണ്ടാം ഏകദിനത്തിലെ അവിസ്മരണീയ ഹാട്രിക്കിന് കടപ്പെട്ടിരിക്കുന്നത് നായകന്‍ ധോണിയോടാണെന്ന് കുല്‍ദീപ് യാദവ്. മത്സരം ഇന്ത്യയുടെ വരുതിയിലേക്ക് കൊണ്ടുവന്നത് ആ ഹാട്രികാണെന്നും അതിലേക്ക് നയിച്ച ധോണിയോട് ഒരുപാട് നന്ദിയുണ്ടെന്നും കുല്‍ദീപ് പറഞ്ഞു.  ആദ്യ ഏകദിനത്തില്‍ മാക്‌സ്‌വെല്‍ മൂന്നു തവണ ബൗണ്ടറി ലൈനിന് മുകളിലൂടെ പന്ത് പറത്തിയത് തന്നെ വേട്ടയാടിയിരുന്നു. അതൊരു പാഠമായിരുന്നു. ആ സമയത്ത് എങ്ങിനെയാണ് ഇനി ബൗള്‍ ചെയ്യേണ്ടതെന്ന് എന്ന ചോദ്യത്തിനുള്ള ഉത്തരം തേടി ധോനിയുടെ അടുത്തേക്കാണ് പോയത്. തനിക്ക് എന്താണോ വേണ്ടത് അതിനനുസരിച്ച് പന്തെറിയുക എന്നായിരുന്നു ധോനിയുടെ മറുപടി- കുല്‍ദീപ് പറയുന്നു.ഏകദിനത്തില്‍ ഇന്ത്യക്കായി ഹാട്രിക് നേടുന്ന മൂന്നാമത്തെ താരമെന്ന ചരിത്രനേട്ടമെന്ന കുല്‍ദീപ് ഇതോടെ സ്വന്തമാക്കിയത്. കുല്‍ദീപിന് മുമ്പ് 1991ല്‍ കപില്‍ ദേവും, 1987ല്‍ ചേതന്‍ ശര്‍മയുമാണ് ഏകദിനത്തില്‍ ഹാട്രിക് നേടിയത്. അണ്ടര്‍ 19 ലോകകപ്പിലും കുല്‍ദീപ് സ്‌കോട്ട്‌ലാന്‍ഡിനെതിരെ ഹാട്രിക് നേടിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss