|    Nov 24 Fri, 2017 12:18 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഹാട്രിക് ജയം തേടി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്

Published : 7th October 2016 | Posted By: SMR

മുംബൈ: ഐഎസ്എല്‍ ഫുട്‌ബോളിന്റെ മൂന്നാം സീസണില്‍ വിജയകുതിപ്പ് തുടരാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് ഇറങ്ങും. കരുത്തരായ മുംബൈ സിറ്റി എഫ്‌സിയാണ് നോര്‍ത്ത് ഈസ്റ്റിന്റെ എതിരാളികള്‍. ആദ്യ മല്‍സരത്തില്‍ കൊമ്പന്‍മാരായ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 1-0 നും മൂന്നാം മല്‍സരത്തില്‍ എഫ്‌സി ഗോവയെ 2-0 നും തോല്‍പ്പിച്ച ആത്മവിശ്വാസവുമായാണ് നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ മൂന്നാം അങ്കത്തിനിറ
ങ്ങുന്നത്.
മുംബൈ സിറ്റിയും വിജയത്തോടെ തന്നെയാണ് മൂന്നാം സീസണില്‍ അരങ്ങേറ്റം നടത്തിയത്. എഫ് സി പൂനെ സ്റ്റിയെ ഒരു ഗോളിന് തോല്‍പിച്ചാണ് മുംബൈയും രണ്ടാം മല്‍സരത്തിനിറങ്ങുന്നത്. മുംബൈയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്‌ബോള്‍ അറീനയിലാണ് മല്‍സരം നടക്കുന്നതെന്നത് മുംബൈയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്.
അലക്‌സാണ്ടര്‍ ഗ്യുമറൈസിന്റെ ശിക്ഷണത്തിന് കീഴിലാണ് മുംബൈ ഇറങ്ങുന്നത്. ഉറുഗ്വേ സൂപ്പര്‍ താരം ഡിയാഗോ ഫോര്‍ലാനാണ് ടീമിലെ മാര്‍ക്വിതാരം. ഫോര്‍ലാനോടൊപ്പം മുന്നേറ്റ നിരയില്‍ അര്‍ജന്റൈന്‍ താരം ഗാസ്‌റ്റോണ്‍ സങ്കോയിയും ഇറങ്ങുമ്പോള്‍ മുംബൈ എതിര്‍ ടീമുകള്‍ക്ക് ഭീഷണിയാകും. മധ്യ നിരയില്‍ ബ്രസീല്‍ താരം ഒട്ടാസിലിയോ ബ്രിട്ടോ ആല്‍വസും ലിയോ കോസ്റ്റയും അര്‍ജന്റൈന്‍ താരം മാറ്റിയാസ് ഡിഫഡിറിക്കോയും അണിനിരക്കും.
നീലോ വിങ്കാടയുടെ പരിശീലനത്തിന് കീഴില്‍ ഇറങ്ങുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഹാട്രിക് വിജയം മാത്രമായിരിക്കും ലക്ഷ്യം. ഐവറി കോസ്റ്റിന്റെ ദിദിയര്‍ സൊക്കോറയാണ് ടീമിലേ മാര്‍ക്വി താരം. മുന്നേറ്റ നിരയില്‍ അര്‍ജന്റൈന്‍ താരം നിക്കോളാസ് ലിയാന്‍ട്രോ വെലീസും ഉറുഗ്വേയുടെ എമിലിയാനോ ആല്‍റഫറോയും ടീമിനെ നയിക്കുമ്പോള്‍ മധ്യനിരയിലെ ഐവറി കോസ്റ്റിന്റെ കോഫി ക്രിസ്റ്റ്യന്‍ എന്‍ ട്രൈയും ബ്രസീലിയന്‍ താരം വെല്ലിങ്സ്റ്റ്ന്‍ പ്രിയോറിയും മധ്യനിരക്ക് കരുത്തേകും. എന്തായാലും  മല്‍സരം കടുത്തതാകുമെന്നുറപ്പാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക