|    Feb 20 Tue, 2018 8:54 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഹാട്രിക്കുമായി രജനീഷ്; ഡല്‍ഹിക്കെതിരേ വിദര്‍ഭ പിടിമുറുക്കുന്നു

Published : 30th December 2017 | Posted By: vishnu vis

ഇന്‍ഡോര്‍: ഹാട്രിക്ക് വിക്കറ്റുമായി വിദര്‍ഭയ്ക്ക് വേണ്ടി രജനീഷ് കുര്‍ബാനി കളം നിറഞ്ഞ് കളിച്ചപ്പോള്‍ ഡല്‍ഹി ഒന്നാം ഇന്നിങ്‌സില്‍ 295ന് പുറത്ത്. മറുപടിക്കിറങ്ങിയ വിദര്‍ഭ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 133 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ ഡല്‍ഹിയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 161 റണ്‍സ് പിന്നിലാണ് വിദര്‍ഭയുള്ളത്.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ കൂറ്റന്‍ സ്‌കോര്‍ സ്വപ്‌നത്തെ തകര്‍ത്തത് ഹാട്രിക്കടക്കം ആറ് വിക്കറ്റ് പിഴുത രജനീഷാണ്. വികാസ് മിശ്ര, എന്‍എ സൈനി, ഖെജറോലിയ എന്നിവരെ തുടര്‍ച്ചയായി പുറത്താക്കിയാണ് രജനീഷ് ഹാട്രിക്ക് അക്കൗണ്ടിലാക്കിയത്. 145 റണ്‍സെടുത്ത ധ്രുവ് ഷോറെയ് ആണ് ഡല്‍ഹി നിരയിലെ ടോപ് സ്‌കോറര്‍. ഹിമ്മത്ത് സിംങ് 66 റണ്‍സ് നേടി.
44 വര്‍ഷത്തിന് ശേഷം രഞ്ജി ട്രോഫി ഫൈനലില്‍ ഹാട്രിക്ക് നേടുന്ന താരമെന്ന റെക്കോഡും രജനീഷ് സ്വന്തമാക്കി.  1972 – 73 സീസണ്‍  ഫൈനലില്‍ മുംബൈക്കെതിരെ തമിഴനാടിന്റെ ബി കല്യാണസുന്ദരം ഹാട്രിക്ക് നേടിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss