|    Jul 23 Sun, 2017 2:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹാജി അലി ദര്‍ഗ: സ്ത്രീ അനുകൂല വിധിയുണ്ടാവും- തൃപ്തി ദേശായി

Published : 5th October 2016 | Posted By: SMR

മുംബൈ: ഹാജി അലി ദര്‍ഗയില്‍ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കിയ ബോംബെ ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബഹുമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. സ്ത്രീകളുടെ അവകാശത്തെ സുപ്രിംകോടതി മാനിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
സുപ്രിംകോടതിയിലും സ്ത്രീകള്‍ വിജയിക്കുമെന്നു തീര്‍ച്ചയാണ്. അവര്‍ ചൊവ്വാഴ്ച മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞ ആഗസ്ത് 26നാണ് ബോംബെ ഹൈക്കോടതി ഹാജി അലിയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍ സ്ഥാപകരായ നൂര്‍ജഹാന്‍ ഫിയാസ്, സാക്കിയ സോമന്‍ എന്നിവരായിരുന്നു ബോംബെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് ദര്‍ഗ ബോര്‍ഡ് ട്രസ്റ്റാണ് സുപ്രിംകോടതിയെ സമീപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക