|    Apr 27 Fri, 2018 6:13 am
FLASH NEWS
Home   >  National   >  

ഹാജി അലി ദര്‍ഗ്ഗയില്‍ പ്രവേശിച്ചാല്‍ ത്രപ്തി ദേശായിയെ ചെരിപ്പ് കൊണ്ട് അടിക്കും: ശിവസേനാ നേതാവ്

Published : 23rd April 2016 | Posted By: swapna en

trupti-desai

മുംബൈ: ഹാജി അലി ദര്‍ഗ്ഗയില്‍ ഭൂമാതാ രണര്‍ഗിനി ബ്രിഗേഡ് നേതാവ് ത്രപ്തി ദേശായി അടങ്ങുന്ന സ്ത്രീ സംഘം പ്രവേശിച്ചാല്‍ അവരെ ചെരിപ്പ് കൊണ്ട് അടിക്കുമെന്ന് ശിവസേനാ നേതാവ് ഹാജി അറഫാത്ത് ശെയ്ഖ്. ദര്‍ഗ്ഗയിലെ മസര്‍ ഇ ഷെരീഫ് തൊടാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ലെന്നും ത്രപ്തി ഇതിന് ശ്രമിച്ചാല്‍ അവരെ ചെരിപ്പ് കൊണ്ട് മര്‍ദ്ദിക്കുമെന്നും ശെയ്ഖ് പറഞ്ഞു. 2014ല്‍ മഹാരാഷട്ര നവനിര്‍മ്മാണ് സേനയില്‍ നിന്നും രാജിവച്ചാണ് ശെയ്ഖ് ശിവസേനയില്‍ ചേരുന്നത്.
ഈ മാസം 28നാണ് ത്രിപ്തി ദേശായി ദര്‍ഗ്ഗയില്‍ പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ചത്. ത്രയംബകേശ്വര ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിക്കുന്നതിനായുള്ള സമരത്തിലൂടെയാണ് ത്രപ്തി ദേശായി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയത്. കോടതി സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ ദര്‍ഗ്ഗയില്‍ സ്ത്രീകള്‍ പ്രവേശിപ്പിക്കുന്നതിന് അനുകൂല നിലപാട് എടുത്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss