|    Jan 21 Sat, 2017 11:12 pm
FLASH NEWS

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് ഹൈകോടതി

Published : 26th August 2016 | Posted By: mi.ptk

haji-ali-dargah-

മുംബൈ: പ്രശസ്ത ഹാജി അലി ദര്‍ഗയിലെ ഖബറിടത്തില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാന്‍ അവകാശമുണ്ടെന്ന് ബോംബെ ഹൈകോടതി. സ്ത്രീകളുടെ അവകാശം സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനാണെന്നും കോടതി പറഞ്ഞു. വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ഹാജി അലി ദര്‍ഗ ട്രസ്റ്റിന് ഒന്നരമാസത്തെ സമയം അനുവദിച്ച കോടതി അതുവരെ വിധി നടപ്പാക്കരുതെന്നും നിര്‍ദേശിച്ചു.
ഖബറിടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ ഭാരതീയ മുസ് ലിം മഹിളാ ആന്തോളന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈകോടതി വിധി പറഞ്ഞത്. അന്യപുരുഷന്റെ ഖബറിടം ദര്‍ശിക്കുന്നത് ഇസ് ലാമില്‍ പാപമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനത്തെ ഹാജി അലി ദര്‍ഗ ട്രസ്റ്റ് ന്യായീകരിച്ചത്.
2011 വരെ ഹാജി അലി ദര്‍ഗയിലെ ഖബറിടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ പീന്നീട് ദര്‍ഗയിലും പരിസരത്തും സ്ത്രീകള്‍ക്ക് വരാമെങ്കിലും ഖബറിടത്തിലേയ്ക്ക് കടക്കാന്‍ പാടില്ല. ഇതിനെതിരെ മുസ് ലിം സ്ത്രീ സംഘടനകളും മറ്റും രംഗത്തുവന്നിരുന്നെങ്കിലും കോടതിയെ സമീപിച്ചത് ഈയിടയ്ക്കാണ്.
അസഹിഷ്ണതയുടെ കാലത്ത് മതകാര്യങ്ങളുമായി ബന്ധപ്പെട്ട കോടതി പരാമര്‍ശങ്ങള്‍ ദുര്‍വ്യാഖ്യാനിക്കപ്പെടുമെന്നതിനാല്‍ വിഷയം കോടതിയ്ക്ക് പുറത്ത് പരിഹരിക്കാനായിരുന്നു ട്രസ്റ്റിനോടും ഹരജിക്കാരോടും കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ട്രസ്റ്റ് ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചത്.
സൂഫിവര്യനായി അറിയപ്പെട്ട സയ്യദ് പീര്‍ ഹാജി അലി ഷാ ബുഖാരിയുടെ ഖബറിടമാണ് മുംബൈ നഗരത്തിന്റെ അടയാളങ്ങളിലൊന്നായ ഹാജി അലി ദര്‍ഗയായി അറിയപ്പെടുന്നത്. 1431ലാണ് ദക്ഷിണ മുംബൈയിലെ വര്‍ളിയില്‍ തീരത്തുനിന്ന് 500 മീറ്റര്‍ അകലെ അറബികടലില്‍ ദര്‍ഗ സ്ഥാപിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 556 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക