|    Jan 24 Tue, 2017 4:48 pm
FLASH NEWS

ഹാജിമാര്‍ക്ക് സഹായഹസ്തം നല്‍കി ശബാബ് മക്ക

Published : 31st August 2016 | Posted By: SMR

മക്ക: ഹാജിമാര്‍ക്ക് സഹായം നല്‍കി ഒരുകൂട്ടം സ്വദേശി യുവാക്കളും വിദ്യാര്‍ഥികളും. കോളജ്, സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഹറമിലും പരിസരങ്ങളിലും സജീവമായി രംഗത്തുള്ളത്.
ഹാജിമാരെ ഹറമിലെത്തിക്കുക, വഴികാണിച്ചുകൊടുക്കുക, വാഹനത്തില്‍ നിന്ന് ഇറങ്ങാനും കയറാനും സഹായിക്കുക തുടങ്ങിയ സേവനങ്ങളാണ് ഇവര്‍ നല്‍കുന്നത്. അറബി ഭാഷയ്ക്കു പുറമെ ഇംഗ്ലീഷും അനായാസം കൈകാര്യംചെയ്യാന്‍ കഴിയുന്നതിനാല്‍ അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളി ല്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏറെ സഹായകമാണ്. മലയാളികളുള്‍പ്പെടെയുള്ള സന്നദ്ധസംഘടനാ വോളന്റിയര്‍മാര്‍, ഔദ്യോഗിക വോളന്റിയര്‍മാര്‍, ഹജ്ജ് മിഷനുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹറം ടാസ്‌ക് ഫോഴ്‌സ് എന്നിവരുമായും ഇവര്‍ സഹകരിക്കുന്നു.
മനസംതൃപ്തിയും അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലവുമാണു തങ്ങള്‍ക്കു പ്രചോദനമെന്നു സംഘത്തിലുള്ള യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി അബ്ദുല്ല തേജസിനോട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക