|    Mar 30 Thu, 2017 4:25 pm
FLASH NEWS

ഹാജിമാര്‍ക്ക് യാത്രാമംഗളം നേരാന്‍ പാണക്കാട് കുടുംബമെത്തി

Published : 29th August 2016 | Posted By: SMR

നെടുമ്പാശ്ശേരി: ഹാജിമാര്‍ക്ക് യാത്രാമംഗളങ്ങള്‍ നേരാന്‍ പാണക്കാട് കുടുംബത്തിലെ ഇളംതലമുറക്കാര്‍ എത്തി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മൂത്തമകനും കെഎംഇഎയുടെ സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് ബഷീറലി ശിഹാബ് തങ്ങളും എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങളുമാണ് ഇന്നലെ ഹജ്ജ് ക്യാംപിലെത്തിയത്.
ഹജ്ജ് വിഭാവനം ചെയ്യുന്നത് മാനവികതയുടെ വിളംബരമാണെന്നും മാനുഷിക ഐക്യമാണ് വിശുദ്ധ ഹജ്ജ്‌കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ത്യാഗത്തിന്റെ പ്രതീകമായ ഹജ്ജിന്റെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇരുവരും ക്യാംപിലെത്തുമ്പോള്‍ വൈകീട്ടുള്ള വിമാനത്തില്‍ പുറപ്പെടേണ്ടവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്ന ചടങ്ങായിരുന്നു. തീര്‍ത്ഥാടകര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥിച്ചും അവരുമായി സംവദിച്ചും ഒരുമണിക്കൂറോളം ക്യാംപില്‍ ചെലവഴിച്ചശേഷമാണ് ഇവര്‍ മടങ്ങിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day