|    Aug 18 Fri, 2017 6:54 am
FLASH NEWS

ഹാജിമാര്‍ക്ക് നെടുമ്പാശ്ശേരിയിലേക്ക് ബസ് യാത്രാ സൗകര്യം

Published : 7th August 2017 | Posted By: fsq

 

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജിനു പോവുന്ന ഹാജിമാരുടെ സൗകര്യത്തിനായി കേരള ഹജ്ജ് വെല്‍ഫെയര്‍ ഫോറം കോഴിക്കോട്, വയനാട്, മലപ്പുറം എന്നിവിടങ്ങളിലെ ഹാജിമാര്‍ക്ക് വേണ്ടി കോഴിക്കോട് ടൗണില്‍ നിന്നും രാമനാട്ടുകരയില്‍ നിന്നും ബസ് യാത്ര ഏര്‍പ്പെടുത്തുന്നു. ഓരോ ഹാജിയുടേയും വിമാന യാത്രയുടെ തലേദിവസം നെടുമ്പാശേരി ഹജ്ജ് ക്യാംപില്‍ എത്തുന്ന വിധത്തിലാണ് യാത്ര ഒരുക്കിയിട്ടുള്ളത്. ബസ്സില്‍ യാത്രക്ക് താല്‍പര്യമുള്ള ഹാജിമാര്‍ ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് യാത്ര തിയ്യതി അറിഞ്ഞതിന് ശേഷം കേരള ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ കോഴിക്കോട് കിഴക്കെ നടക്കാവില്‍ ടികെപി കോംപ്ലക്‌സിലുള്ള ഓഫിസില്‍ ഉച്ചയ്ക്ക് രണ്ടിനും വൈകിട്ട് അഞ്ചിനും ഇടയില്‍ നേരിട്ട് വന്ന് പേര്‍ രജിസ്റ്റര്‍ ചെയ്ത് യാത്ര ഉറപ്പു വരുത്തേണ്ടതാണ്. ഫോണ്‍: 9447 149007, 9349113947.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക