|    Mar 24 Fri, 2017 3:43 am
FLASH NEWS

ഹാജിമാര്‍ക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറത്തിന്റെ വീല്‍ചെയര്‍ സേവനം

Published : 7th September 2016 | Posted By: SMR

മക്ക: ഹാജിമാര്‍ക്ക് ആവശ്യമായ വീല്‍ചെയറുകള്‍ നല്‍കി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം. മക്ക, അസീസിയ്യ എന്നിവിടങ്ങളിലാണ് ആവശ്യക്കാര്‍ക്ക് വീല്‍ചെയറുകള്‍ എത്തിച്ചു നല്‍കുന്നത്. ഇത് രോഗികള്‍ക്കും പ്രായാധിക്യമുള്ളവര്‍ക്കും ഏറെ ആശ്വാസമാവുകയാണ്.
അവശരായവരുടെ കൂടെയെത്തിയ ബന്ധുക്കളാണ് ഫ്രറ്റേണിറ്റി ഫോറം ഏര്‍പ്പെടുത്തിയ ഹെല്‍പ് ഡെസ്‌കുകള്‍ വഴി വീല്‍ചെയറുകള്‍ക്ക് ആവശ്യപ്പെടുന്നത്. കൂടാതെ ഇന്ത്യയില്‍ നിന്നെത്തിയ ഔദ്യോഗിക വോളന്റിയര്‍മാരും ഫോറം പ്രവര്‍ത്തകരെ കൂടുതലും ആശ്രയിക്കുന്നു. ആവശ്യപ്പെട്ടവര്‍ക്ക് അവരവരുടെ റൂമുകളിലെത്തിക്കുകയാണ് ഇവര്‍. 13 വര്‍ഷത്തോളമായി സേവനരംഗത്തുള്ള ഫോറത്തിന്റെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണിത്.
ഹറം അതോറിറ്റിക്ക് കീഴില്‍ നിന്ന് വീല്‍ചെയര്‍ ലഭിക്കുന്നതിന് രേഖകള്‍ നല്‍കണം. ഹാജിമാരുടെ തിരക്ക് വര്‍ധിക്കുന്നതോടെ ലഭിക്കാന്‍ പ്രയാസമാണ്. പണം വാങ്ങി നല്‍കുന്നവരും കുറവല്ല. കേടുപാടുകളില്ലാതെ തിരിച്ചുനല്‍കിയാല്‍ പണം തിരികെ ലഭിക്കും.
ഏത് സമയത്തും വീല്‍ ചെയറുകള്‍ ലഭ്യമാക്കുന്നതിന് നാല് ലീഡര്‍മാരെ ഫോറം ഒരുക്കിയിട്ടുണ്ട്. മക്കയില്‍ അബ്ദുല്‍ ഗഫ്ഫാര്‍, അഷ്‌റഫ് ഇരിട്ടി എന്നിവരും അസീസിയ്യയില്‍ ഖലീല്‍ ചെമ്പയില്‍, അബ്ദുസ്സലാം എന്നിവരുമാണ് മേല്‍നോട്ടം വഹിക്കുന്നത്.
ഹാജിമാര്‍ തിരിച്ചുപോവുന്നതോടെ അവരവരുടെ റൂമിലെത്തി ഫോറം പ്രവര്‍ത്തകര്‍ ശേഖരിക്കും. അറഫ, മിന എന്നിവിടങ്ങളില്‍ കൂടുതല്‍ വീല്‍ചെയറുകളെത്തിക്കുമെന്ന് ഫ്രറ്റേണിറ്റി ഫോറം ഭാരവാഹികള്‍ അറിയിച്ചു.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക