|    Jan 20 Fri, 2017 9:24 am
FLASH NEWS

ഹാജിമാരുടെ വിരലടയാള ശേഖരണം ഇനി മാതൃരാജ്യത്ത്

Published : 2nd October 2016 | Posted By: SMR

ജിദ്ദ: വിദേശ ഹജ്ജ് തീര്‍ത്ഥാടകരുടെ വിരലടയാളം അവരുടെ രാജ്യങ്ങളില്‍വച്ചുതന്നെ രേഖപ്പെടുത്തുന്നതിനു നടപടി സ്വീകരിക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം മേധാവി കേണല്‍ സുലൈമാന്‍ അല്‍ യഹ്‌യ അറിയിച്ചു.
പദ്ധതി നടപ്പാക്കുന്നതോടെ സൗദിയിലെ വിമാനത്താവളത്തില്‍ ഹാജിമാരുടെ യാത്രാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാവും. കഴിഞ്ഞ ഉംറ സീസണില്‍ സൗദിയിലെത്തിയ 3,500 തീര്‍ത്ഥാടകര്‍ ഇനിയും തിരിച്ചുപോയിട്ടില്ല. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു കഴിയുന്ന ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. മുന്‍വര്‍ഷങ്ങളില്‍ 20,000 മുതല്‍ 30,000 വരെ തീര്‍ത്ഥാടകര്‍ തിരിച്ചുപോവാതെ രാജ്യത്ത് തങ്ങാറുണ്ടായിരുന്നു. നിയമലംഘകരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക