|    Nov 21 Wed, 2018 5:08 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹാജിമാരുടെ യാത്രയ്ക്കു തടസ്സം നേരിട്ടില്ലെന്നു ഹജ്ജ് കമ്മിറ്റി

Published : 11th August 2018 | Posted By: kasim kzm

നെടുമ്പാശ്ശേരി: പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും മൂലം നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിനു തടസ്സംവരുത്തുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനത്തിനും ഹാജിമാരുടെ യാത്രയ്ക്കും ഇതുവരെ യാതൊരു പ്രയാസവും ഉണ്ടായിട്ടില്ലെന്നു ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി വ്യക്തമാക്കി.
ഇതു സംബന്ധിച്ചു യാതൊരാശങ്കയും ആര്‍ക്കും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതിദുരന്തങ്ങളില്‍ നിന്നു ജനങ്ങളെ കാക്കുന്നതിനു ഹജ്ജ് ക്യാംപില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. സംസ്ഥാനത്ത് നിന്നു ഹജ്ജ് കര്‍മ്മത്തിനായി ഇതുവരെ 15 വിമാനങ്ങളിലായി 6150 തീര്‍ത്ഥാടകര്‍ യാത്രയായി. അതേസമയം പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ടു വിമാനത്താവളത്തിലെ അസൗകര്യം മൂലം വ്യാഴാഴ്ച സൗദിയില്‍ നിന്ന് എത്തേണ്ടിയിരുന്ന ഒരു വിമാനം ഇന്നലെ രാത്രി 8.30ന് എത്തി ഇന്നു പുലര്‍ച്ചെ യാത്രതിരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.55ന് പോവേണ്ട വിമാനം രേണ്ടാടെയാണു ഹാജിമാരുമായി പുറപ്പെട്ടത്.
രണ്ടാമത്തെ വിമാനം വൈകീട്ട് 5.25ന് യാത്രതിരിച്ചു. ഇന്നു മൂന്നു വിമാനവും വ്യാഴാഴ്ച നാലു വിമാനവും ഹാജിമാരുമായി യാത്രതിരിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss