|    Jul 22 Sun, 2018 6:29 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹാജിമാരുടെ മടക്കം: റിട്ടേണ്‍ ഹജ്ജ് സെല്‍ രൂപീകരിച്ചു

Published : 15th September 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രയായ ഹജ്ജ് തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനു വേണ്ടി തിരുവനന്തപുരം ഗവ. സെക്രട്ടേറിയറ്റിലെ അഡീഷനല്‍ സെക്രട്ടറിയായ എ അബ്ദുല്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ 18 അംഗ ഉദ്യോഗസ്ഥരടങ്ങുന്ന റിട്ടേണ്‍ ഹജ്ജ് സെല്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഈ മാസം 19 മുതല്‍ അടുത്ത മാസം ആറു വരെയാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഹജ്ജ് സെല്‍ പ്രവര്‍ത്തിക്കുക. ഹാജിമാരുടെ മടക്കം ഈ മാസം 21 മുതല്‍ ആരംഭിക്കും. മദീന വഴിയാണു ഹാജിമാര്‍ മടങ്ങുന്നത്. 21ന് പുലര്‍ച്ചെ 5.45ന് 300 പേരടങ്ങുന്ന ഹാജിമാരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss