|    Oct 19 Fri, 2018 3:49 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹാജിമാരുടെ മടക്കം : നെടുമ്പാശ്ശേരിയില്‍ വിപുലമായ സൗകര്യമൊരുക്കും

Published : 14th September 2017 | Posted By: fsq

 

കരിപ്പൂര്‍: ഹജ്ജ് കഴിഞ്ഞു മടങ്ങിയെത്തുന്ന ഹാജിമാര്‍ക്കു നെടുമ്പാശ്ശേരിയില്‍ വിപുലമായ സൗകര്യങ്ങളും സഹായങ്ങളുമൊരുക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. 21നു പുലര്‍ച്ചെ 4.45നാണ് ആദ്യ ഹജ്ജ് സംഘം മടങ്ങിയെത്തുന്നത്. തുടര്‍ന്ന് ഒക്ടോബര്‍ നാലു വരെ ദിനേന മൂന്നു വിമാനങ്ങളിലായി കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലുളള തീര്‍ത്ഥാടകരെ കൊണ്ടുവരും. ഹാജിമാര്‍ക്കു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സിയാലിന്റെ സഹകരണത്തോടെ സൗകര്യങ്ങള്‍ ഒരുക്കും. മദീനയില്‍ നിന്നാണു ഹാജിമാര്‍ നെടുമ്പാശ്ശേരിയിലെത്തുന്നത്. വിമാനമിറങ്ങുന്ന ഹാജിമാരുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി, ലഗേജ് ക്ലിയറന്‍സ് നടത്തി, സംസം തീര്‍ത്ഥജലവും നല്‍കിയാണു വിമാനത്താവളത്തില്‍ നിന്നു പുറത്തിറക്കുക. ഓരോ ഹാജിയെയും ബന്ധുക്കളെ ഏല്‍പ്പിക്കുന്നതുവരെ ഹജ്ജ് കമ്മിറ്റിയും വോളന്റിയര്‍മാരും സഹായഹസ്തവുമായി രംഗത്തുണ്ടാവും.ഹാജിമാര്‍ക്കു മക്കയിലും മിനയിലും അറഫയിലും ഹജ്ജ് വോളന്റിയര്‍മാരുടെയും പ്രവാസി സംഘടനകളുടെയും സഹായം ലഭിച്ചതായി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍  പറഞ്ഞു. ഹജ്ജിന് പോയവരില്‍ ഏഴു മലയാളികള്‍ മരിച്ചു. ഇവരില്‍ ആറു പേരും പുരുഷന്‍മാരാണ്. ഹജ്ജ് കര്‍മത്തിനിടെ അസുഖബാധിതരായി ആറുപേര്‍ മക്കയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. തീര്‍ത്ഥാടകരെ പരിചരിക്കാനായി ഹജ്ജ് കമ്മിറ്റിയുടെ വോളന്റിയര്‍മാര്‍ രംഗത്തുണ്ട്. ഈ വര്‍ഷം കേരളത്തില്‍ നിന്ന് 11,470 തീര്‍ത്ഥാടകരും ലക്ഷദ്വപീല്‍ നിന്ന് 305 പേരും മാഹിയില്‍ നിന്ന് 35 പേരും ഉള്‍പ്പെടെ 11,807 പേരും, 23 കുട്ടികളുമാണു ഹജ്ജിന് പോയത്. യോഗത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss