|    Jun 25 Mon, 2018 3:45 pm
Home   >  Pravasi   >  

ഹാജിമാരുടെ നീക്കത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാം

Published : 24th January 2017 | Posted By: fsq

ec

ജിദ്ദ: ലക്ഷക്കണക്കിനു വരുന്ന ഹജ്ജ് തീര്‍ത്ഥാടകരുടെ സഞ്ചാരത്തിനിടെ അന്തരീക്ഷത്തിലുണ്ടാവുന്ന ഊര്‍ജത്തെ പ്രത്യേക ചില വസ്തുക്കളും ഉപകരണങ്ങളും വഴി പിടിച്ചെടുത്ത് വൈദ്യുതിയാക്കാന്‍ കഴിയുന്ന പുതിയ സംരഭം രണ്ട് സൗദി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത് ലോക ശ്രദ്ധനേടി.  പിയേസോ ഇലെക്ട്രിക്          (ുശല്വീലഹലരേൃശര) മെറ്റീരിയില്‍ ഉപയോഗിച്ച് അന്തരീക്ഷത്തിലുണ്ടാവുന്ന സമ്മര്‍ദ്ദ ഊര്‍ജത്തെ സ്വീകരിച്ച് വൈദ്യുതോര്‍ജമായി (ൃേമിറൌരലൃ)െ പരിവര്‍ത്തിപ്പിക്കാമെന്നാണ് കണ്ടെത്തല്‍. അ ല്‍ മുജമ്മ സര്‍വകലാശാലയിലെ ഥാമിര്‍ അല്‍ അര്‍ഫജ്, ജിഹാദ് നാഹിദ് എന്നീ വിദ്യാര്‍ഥികളാണ് ഈ അപൂര്‍വ കണ്ടുപിടുത്തം നടത്തിയത്. കല്ലേറു കര്‍മം നടത്തുന്ന ജംറ പാലത്തില്‍ സംഗമിക്കുന്ന ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്ന് തന്നെ ഇത്തരത്തില്‍ ജംറയില്‍ലേക്ക് ആവശ്യമായ വൈദ്യുതിയു ടെ ഒരു ഭാഗം കണ്ടെത്താന്‍ കഴിയും. ജംറകളിലും അടുത്ത മലകളിലും കാറ്റാടി യന്ത്രവും സൗരോര്‍ജ പാനലുകളും സ്ഥാപിച്ചാല്‍ ബാക്കി ആവശ്യമായ മുഴുവന്‍ വൈദ്യുതിയും കണ്ടെത്താമെന്ന് ഇരുവരും പറയുന്നു. ഏറ്റവും ഉയര്‍ന്ന തോതില്‍ സൗരോര്‍ജം ലഭിക്കുന്ന ലോകരാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഒരു മീറ്റര്‍ ചുറ്റളവില്‍ സ്ഥാപിക്കുന്ന സൗരോജ പാനലില്‍ നിന്ന് വര്‍ഷത്തില്‍ 2,200 കിലോ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.പുതിയ കണ്ടുപിടുത്തം കിങ് അബ്ദുല്‍ അസീസ് സയന്‍സ് ആന്റ ടെക്‌നോളജി സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹറമൈന്‍ റെയില്‍ വേ പാതയുടെ വശങ്ങളില്‍ കാറ്റാടി യന്ത്രങ്ങളും സൗരോര്‍ജ പാനലകളും സ്ഥാപിച്ചാല്‍ ഹറമൈന്‍ റെയില്‍വേക്കു വേണ്ട വൈദ്യുതി ലഭിക്കും. സമാനമായ നിലയില്‍ മക്കയുടെ ഇതര ഭാഗങ്ങളിലും ഹാജിമാരുടെ പ്രയാണത്തില്‍ നിന്നും സൗരോര്‍ജത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാവുന്നതാണെന്നും ഇരുവരും അഭിപ്രായപ്പെടുന്നു. മുജമ്മ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിഭാഗം പ്രഫസര്‍ താരീഖ് അല്‍ബാജൂരിയും വിദ്യാര്‍ഥികള്‍ക്കു സഹായം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss