|    Jan 17 Tue, 2017 8:11 am
FLASH NEWS

ഹാജിമാരുടെ ആദ്യസംഘം മടങ്ങിയെത്തി

Published : 30th September 2016 | Posted By: SMR

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശുദ്ധ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കിയ ഹാജിമാരുടെ ആദ്യസംഘം മടങ്ങിയെത്തി. രണ്ടു സൗദി എയര്‍ലൈന്‍സ് വിമാനങ്ങളിലായാണ് ഇന്നലെ ഹാജിമാര്‍ എത്തിയത്. 450 ഹാജിമാരുമായി വൈകുന്നേരം 3.40നാണ് ആദ്യവിമാനം നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.
ഹജ്ജിന്റെ ചുമതലയുള്ള സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹാജിമാരെ സ്വീകരിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ശെരീഫ് മണിയാട്ടുകുടി, ബാബു സേട്ട്, മുഹമ്മദ് ചായന്റടി, പി പി അബ്ദുര്‍റഹ്മാന്‍, അസിസ്റ്റന്റ് സെക്രട്ടറി ഇ സി മുഹമ്മദ്, സ്‌പെഷ്യല്‍ ഓഫിസര്‍ യു അബ്ദുല്‍ കരീം, മാസ്റ്റര്‍ ട്രെയിനര്‍ എന്‍ പി ഷാജഹാന്‍, മുന്‍ എംഎല്‍എ എ എം യൂസഫ്, നെടുമ്പാശ്ശേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി സോമശേഖരന്‍, ഷംസു ഇല്ലിക്കല്‍, കെ ടി കുഞ്ഞുമോന്‍ എന്നിവരും സന്നിഹിതരായിരുന്നു.
ആഗസ്ത് 22ന് ആദ്യ ഹജ്ജ് വിമാനത്തില്‍ മക്കയിലേക്കു പുറപ്പെട്ടവരാണ് ആദ്യമായി മടങ്ങിയെത്തിയ സംഘത്തിലെ ഹാജിമാര്‍. രാത്രി 10.25നാണ് രണ്ടാമത്തെ വിമാനം എത്തിയത്. 450 ഹാജിമാരാണ് ഈ വിമാനത്തിലും ഉണ്ടായിരുന്നത്. ആഗസ്ത് 23ന് നെടുമ്പാശ്ശേരിയില്‍ നിന്നു യാത്രയായവരാണ് രണ്ടാമത്തെ വിമാനത്തില്‍ ഉണ്ടായിരുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച സേവനമാണ് സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് നിന്നു പുറപ്പെട്ട ഹാജിമാര്‍ക്ക് ലഭ്യമാക്കിയതെന്ന് മന്ത്രി കെ ടി ജലീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മടങ്ങിവന്ന ഹാജിമാര്‍ പൂര്‍ണ സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക