|    Mar 30 Thu, 2017 10:17 am
FLASH NEWS

ഹാജര്‍ കുറവായതിന് നടപടിയെടുത്ത അധ്യാപകനെ കുത്തികൊന്നു

Published : 27th September 2016 | Posted By: mi.ptk

Murder_ന്യൂഡല്‍ഹി: ഹാജര്‍ കുറവായതിന് നടപടിയെടുത്ത അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കുത്തി കൊലപ്പെടുത്തി. ഡല്‍ഹിയിലെ നംഗോളോയ് ഏരിയയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്ലസ്ടു അധ്യാപകനായ മുകേഷ് കുമാറിനെയാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ വച്ച് കുത്തിപരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ബാലാജി ആക്ഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.
പരീക്ഷ എഴുതുന്നതിനിടെയാണ് ഹാജര്‍ കുറവായ ഒരു വിദ്യാര്‍ത്ഥിക്ക് നേരെ മുകേഷ് കുമാര്‍ നടപടിയെടുത്തത്. പിന്നീട് കൂട്ടുകാരനുമൊത്ത് വന്ന വിദ്യാര്‍ത്ഥി മുകേഷിനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഇരുവരെയും പോലീസ് പിന്നീട് പിടികൂടി. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായിട്ടില്ല. സംഭവത്തില്‍ പ്രതിഷേധവുമായി അധ്യാപക സംഘടന രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, കൊല്ലപ്പെട്ട അധ്യാപകന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day