|    Nov 22 Thu, 2018 1:23 am
FLASH NEWS

ഹാജരാവാത്ത ബിജെപി അംഗത്തിന്റെ വ്യാജ ഒപ്പിട്ട സംഭവം; കോണ്‍ഗ്രസ് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

Published : 31st August 2018 | Posted By: kasim kzm

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഹാജര്‍ ആവാത്ത ബിജെപി കൗണ്‍സിലറുടെ വ്യാജ ഒപ്പിട്ട ബിജെപി അംഗത്തിനെതിരേ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ ഷൊര്‍ണ്ണൂര്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഹാജരാകാത്ത ബിജെപി അംഗത്തിന്റെ വ്യാജ ഒപ്പിട്ട സഹകൗണ്‍സിലറുടെ നടപടി കൗണ്‍സിലില്‍ വെളിച്ചത്തായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന കൗണ്‍സില്‍ യോഗത്തിലാണ് അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ വിപിന്‍നാഥിന്റെ വ്യാജ ഒപ്പിട്ടത്. യോഗത്തില്‍ വിപിന്‍ നാഥ് പങ്കെടുത്തിരുന്നില്ല. രണ്ടാം വാര്‍ഡില്‍ നിന്നുള്ള ബിജെപി കൗണ്‍സിലര്‍ സിനി മനോജാണ് കൗണ്‍സില്‍ മിനുട്‌സ് ബുക്കില്‍ വിപിന്‍നാഥിന്റെ വ്യാജ ഒപ്പിട്ടത്. ഇതു ശ്രദ്ധയില്‍ പെട്ട സിപിഎം അംഗം ജയപാലന്‍ ചെയര്‍ പേഴ്‌സണെ വിവരമറിയിച്ചു. തുടര്‍ന്ന് കൗണ്‍സിലിലെ ഹാജര്‍ നില പരിശോധിച്ചപ്പോള്‍ മൂന്നുപേര്‍ ഹാജരായിട്ടില്ലെന്ന് മനസ്സിലായി.
എന്നാല്‍ മിനുട്‌സ് ബുക്കില്‍ രണ്ടുപേര്‍ മാത്രമാണ് ഹാജരില്ലാത്തതായി രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്‍ന്നാണു കൗണ്‍സിലില്‍ ഹാജരില്ലാത്ത വിപിന്‍നാഥിന്റെ ഒപ്പിട്ടതായി വ്യക്തമായത്. ഇതു സംബന്ധിച്ച് നടന്ന ചോദ്യം ചെയ്യലില്‍ സിനിമനോജ് താനാണ് ഒപ്പിട്ടതെന്നു കൗണ്‍സില്‍ മുമ്പാകെ കുറ്റസമ്മതം നടത്തി. തുടര്‍ന്ന് ചെയര്‍ പേഴ്‌സണ്‍ ഇരു കൗണ്‍സിലര്‍മാര്‍ക്കുമെതിരേ ഷൊര്‍ണൂര്‍ പോലിസില്‍ പരാതി നല്‍കി. ബിജെപി അംഗങ്ങളുടെ നടപടി ജനാധിപത്യ വിരുദ്ധവും ക്രിമിനല്‍ കുറ്റവും ആള്‍മാറാട്ടവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. പോലിസ് പരാതി ഫയലില്‍ സ്വീകരിച്ചു. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കും.
ഉപരോധസമരത്തിന് ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ടി കെ ഹമീദ്, വി കെ ശ്രികൃഷ്ണ്ണന്‍, കെ കൃഷ്ണ്ണകുമാര്‍, ഷൊര്‍ണ്ണൂര്‍ വിജയന്‍, വികെപി വിജയനുണ്ണി, ഷിഹാബ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss