|    Oct 23 Tue, 2018 1:31 pm
FLASH NEWS
Home   >  Kerala   >  

ഹാജരാകാന്‍ തയ്യാറെന്ന് നാദിര്‍ഷ; ഇന്ന് ചോദ്യം ചെയ്യുന്നില്ലെന്ന് പോലീസ്

Published : 15th September 2017 | Posted By: mi.ptk

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് ഗായകനും സംവിധായകനുമായ നാദിര്‍ഷ. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും ഇന്ന് നാലു മണിക്ക് ശേഷം എപ്പോള്‍ വേണമെങ്കിലും ഹാജരാകാന്‍ തയ്യാറാണെന്നും നാദിര്‍ഷ അന്വേഷണ സംഘത്തെ അറിയിച്ചു. എന്നാല്‍ നാദിര്‍ഷയെ ഇന്ന് ചോദ്യം ചെയ്യുന്നില്ലെന്ന് പോലീസ് പറഞ്ഞു. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാത്രമേ ചോദ്യം ചെയ്യൂവെന്ന് പോലീസ് വ്യക്തമാക്കി.
രാവിലെ ചോദ്യം ചെയ്യലിനായി നാദിര്‍ഷ ആലുവ പോലീസ് ക്ലബ്ബിലെത്തിയിരുന്നു. എന്നാല്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനാല്‍ പോലീസ് ചോദ്യം ചെയ്യല്‍ മാറ്റിവക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss