|    Jun 25 Sun, 2017 7:27 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹാം റേഡിയോ ദേശീയ അവാര്‍ഡ് പ്രഫ. ജയരാമന്

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: അമച്വര്‍ റേഡിയോ രംഗത്തെ ജീവിതകാല സംഭാവനകളുടെ പേരില്‍ ആദ്യത്തെ ദേശീയ അവാര്‍ഡ് പ്രഫ. ജയരാമന്. രാജസ്ഥാനിലെ മൗണ്ട് ആബുവില്‍ കഴിഞ്ഞ ദിവസം സമാപിച്ച ദേശീയ അമച്വര്‍ റേഡിയോ സൊസൈറ്റി സമ്മേളനത്തിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
തിരുവനന്തപുരം സ്വദേശിയായ പ്രഫ. ജയരാമന്‍ പതിറ്റാണ്ടുകളായി ഹാം റേഡിയോ രംഗത്ത് പ്രവര്‍ത്തിച്ചുവരുകയാണ്. രാജ്യത്തെ ഹാം റേഡിയോ പ്രവര്‍ത്തനരംഗത്ത് പ്രഫ. ജയരാമന്റെ സംഭാവനകള്‍ സുപ്രധാനമാണെന്ന് അമച്വര്‍ റേഡിയോ സൊസൈറ്റി അധ്യക്ഷന്‍ ഗോപാല്‍ മാധവന്‍ പറഞ്ഞു. ദീര്‍ഘകാലം തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലായിരുന്ന അദ്ദേഹം സംസ്ഥാ ന  സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ആയാണ് റിട്ടയര്‍ ചെയ്തത്. മാധ്യമപ്രവര്‍ത്തകയായ  മകള്‍ ജെ ഗീതയും ഭര്‍ത്താവും ഡോക്യുമെന്ററി ഡയറക്ടറുമായ ഇയാന്‍ മക്‌ഡൊണാള്‍ഡും ചേര്‍ന്ന് ഹാം റേഡിയോ പ്രവര്‍ത്തകരെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ പ്രഫ. ജയരാമന്റെ ജീവിതം ചിത്രീകരിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക