|    Sep 23 Sun, 2018 6:19 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹസ്തദാനം നല്‍കിയില്ല; മുസ്‌ലിം ദമ്പതികള്‍ക്ക് സ്വിസ് പൗരത്വം നിഷേധിച്ചു

Published : 20th August 2018 | Posted By: kasim kzm

ജനീവ: എതിര്‍ലിംഗക്കാരുമായി ഹസ്തദാനത്തിനു വിസമ്മതിച്ച മുസ്‌ലിം ദമ്പതികളുടെ പൗരത്വ അപേക്ഷ സ്വിറ്റ്‌സര്‍ലന്‍ഡ് തള്ളി. ലോസന്‍ മുനിസിപ്പാലിറ്റിയാണ് എതിര്‍ലിംഗത്തിലുള്ള അംഗങ്ങള്‍ക്കു കൈകൊടുക്കാത്തതിന് പൗരത്വം നല്‍കാന്‍ വിസമ്മതിച്ചത്.
ഇവര്‍ ഏത് രാജ്യക്കാരാണ് എന്നോ, മറ്റു വിവരങ്ങളോ വെളിപ്പെടുത്താന്‍ ലോസന്‍ മേയര്‍ ഗ്രിഗറി ജുനോദ് തയ്യാറായില്ല. മതസ്വാതന്ത്ര്യത്തെ ലോസന്‍ മാനിക്കുന്നുവെങ്കിലും അത് ഒരിക്കലും നിയമത്തിന് അതീതമല്ലെന്നും ലിംഗസമത്വം ലോസന്റെ അടിസ്ഥാന മൂല്യങ്ങളില്‍ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകള്‍ ചോദ്യംചെയ്യുമ്പോള്‍ ദമ്പതിമാരിലെ പുരുഷനും, പുരുഷന്‍മാര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ സ്ത്രീയും ഉത്തരം പറയുന്നതില്‍ വിമുഖത കാട്ടിയെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ അടുത്ത ബന്ധുക്കളല്ലാത്തവരുമായുള്ള സ്പര്‍ശനം പോലും ഇസ്‌ലാം വിലക്കുന്നുവെന്നാണ് ചില മുസ്‌ലികള്‍ കരുതുന്നത്.
2016ലും സമാനമായ സംഭവം സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഉണ്ടായിരുന്നു. സിറിയന്‍ പൗരന്‍മാരായ സഹോദരന്‍മാര്‍ അധ്യാപികയ്ക്ക€് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ചതു വലിയ വിവാദമായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss