|    Mar 30 Thu, 2017 4:25 am
FLASH NEWS

ഹസാഖയില്‍ നിന്നു സിവിലിയന്‍മാര്‍ പിന്‍വാങ്ങുന്നു; ജെറ്റ് വിമാനങ്ങള്‍ അയച്ചതായി യുഎസ്

Published : 21st August 2016 | Posted By: SMR

ദമസ്‌കസ്: സിറിയയിലെ ഹസാഖയില്‍ കുര്‍ദുകള്‍ ബോംബാക്രമണം ആരംഭിച്ചതിനു പിന്നാലെ സിവിലിയന്‍മാര്‍ മേഖലയില്‍ നിന്നു പിന്‍വാങ്ങുന്നു. കുര്‍ദുകളുടെ അധീനമേഖലയായ ഇവിടെ സര്‍ക്കാര്‍ സൈന്യം നേരത്തേ ആക്രമണം ആരംഭിച്ചിരുന്നു.
ഇതിനു തിരിച്ചടിയായാണ് കുര്‍ദുകള്‍ ആക്രമണം നടത്തിയത്. സിറിയന്‍ ജെറ്റ് വിമാനങ്ങള്‍ മേഖലയില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. 22 പ്രദേശവാസികള്‍ ഇതിനകം കൊല്ലപ്പെട്ടു.
ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്തു കഴിഞ്ഞതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. അതേസമയം, ഹസാഖയിലേക്ക് ജെറ്റ് വിമാനങ്ങള്‍ അയച്ചതായി യുഎസ് അറിയിച്ചു. സിറിയന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നു യുഎസ് പ്രത്യേക സൈന്യത്തെ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണിത്.
യുഎസ് ജെറ്റ് വിമാനങ്ങള്‍ എത്തിയതിനു പിന്നാലെ തന്നെ സിറിയന്‍ യുദ്ധവിമാനങ്ങള്‍ പിന്‍വാങ്ങിത്തുടങ്ങിയതെന്ന് പെന്റഗണ്‍ അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day