|    Mar 28 Tue, 2017 9:23 pm
FLASH NEWS

ഹസാഖയിലെ അവസാനമേഖലയ്ക്കായി കുര്‍ദുകള്‍ തിരിച്ചടിയാരംഭിച്ചു

Published : 23rd August 2016 | Posted By: SMR

ദമസ്‌കസ്: വടക്കന്‍ സിറിയന്‍ നഗരമായ ഹസാഖയിലെ സര്‍ക്കാര്‍ സൈന്യം കീഴടക്കിയ അവസാന മേഖലയ്ക്കായി കുര്‍ദിഷ് വൈപിജി സേന ആക്രമണം ആരംഭിച്ചു.
ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ സമവായത്തിനുള്ള റഷ്യയുടെ ശ്രമം പരാജയപ്പെട്ടതിനു പിന്നാലെയാണിത്. തെക്കുകിഴക്കന്‍ ജില്ലയായ നഷ്‌വ പിടിച്ചെടുത്തതിനു ശേഷമാണ് ദൗത്യം പുനരാരംഭിച്ചിരിക്കുന്നത്. തുര്‍ക്കിയിലെ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായും വൈപിജിക്ക് സഖ്യമുണ്ട്. പരിക്കേറ്റവരെ ഹസാഖയില്‍ നിന്നു പലായനം ചെയ്യാന്‍ അനുവദിക്കുന്ന കാര്യത്തില്‍ കുര്‍ദുകളും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ ധാരണയിലെത്തിയതായി നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യം കുര്‍ദുകള്‍ സ്ഥിരീകരിച്ചിട്ടില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day