|    May 24 Thu, 2018 1:55 pm
FLASH NEWS

ഹഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

Published : 24th June 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: 10 ഗ്രാം ഹാഷിഷ് ഓയിലുമായി ബസ് യാത്രക്കാരനായ യുവാവ് പിടിയില്‍. കോഴിക്കോട് കോട്ടൂളി മാരിയില്‍ വീട്ടില്‍ മനീഷ് എം പ്രസാദ് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് വാഹന പരിശോധനയ്ക്കിടെ മനീഷിനെ എക്‌സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ രണ്ടു രാത്രികളിലായി വ്യത്യസ്ത സംഭവങ്ങളിലായി 600 ഗ്രാം കഞ്ചാവുമായി മലപ്പുറം പാണക്കാട് സ്വദേശി ബിന്‍ഷാദിനെയും 300 ഗ്രാം കഞ്ചാവുമായി താമരശ്ശേരി സ്വദേശികളായ മുഹമ്മദ് സലാം, സലാഹ് എന്നിവരെയും എക്‌സൈസ് സംഘം മുത്തങ്ങ ചെക്‌പോസ്റ്റില്‍ വച്ച് പിടികൂടിയിരുന്നു. പരിശോധനയ്ക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാബു പി കുര്യന്‍, എം എഫ് സുരേഷ്, രാജേഷ് കോമത്ത്, പി എ ബഷീര്‍, പി ആര്‍ ജിനോഷ്, മനോജ് കുമാര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss