|    Apr 25 Tue, 2017 1:58 pm
FLASH NEWS

ഹവാല: സൗദിയില്‍ ഇന്ത്യക്കാരുള്‍പ്പെട്ട സംഘത്തിന് തടവും നാടുകടത്തലും

Published : 14th November 2016 | Posted By: SMR

റിയാദ്: സൗദിയില്‍ ഹവാല ഇടപാട് നടത്തിയ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട സംഘത്തിനു തടവും നാടുകടത്തലും. മധ്യ പ്രവിശ്യയിലെ ഏറ്റവും വലിയ പണം വെളുപ്പിക്കല്‍ കേസായി വിലയിരുത്തപ്പെടുന്ന സംഭവത്തില്‍ ഇന്ത്യക്കാരുള്‍പ്പെട്ട സംഘത്തിന് ജയില്‍ശിക്ഷയും നാടുകടത്തലും വിധിച്ച് റിയാദിലെ കോടതി ഉത്തരവു പുറപ്പെടുവിച്ചു. 3,600 കോടി റിയാലിന്റെ പണം വെളുപ്പിക്കല്‍ കേസില്‍ 33 പേരാണു പ്രതികള്‍.
സംഘത്തിലെ 18 പേര്‍ ഇന്ത്യക്കാരാണ്. ആറു മാസം മുതല്‍ 15 വര്‍ഷം വരെയാണ് പ്രതികള്‍ക്കു തടവുശിക്ഷ വിധിച്ചിട്ടുള്ളത്. സംഘത്തില്‍പെട്ട 15 പേര്‍ സ്വദേശികളാണ്. തടവുശിക്ഷയ്ക്കുശേഷം നാടുവിടുന്നതിന് പ്രതികളായ സ്വദേശികള്‍ക്കു നിരോധനം ഏര്‍പ്പെടുത്തി. ഇതിനിടെ സമാന തരത്തിലുള്ള കേസുമായി ബന്ധപ്പെട്ട് മലയാളികളുള്‍പ്പെട്ട സംഘത്തെ കഴിഞ്ഞ ദിവസം ജിദ്ദയില്‍ പിടികൂടിയിരുന്നു. ഇവര്‍ക്കെതിരേയുള്ള അന്വേഷണം നടന്നുവരുകയാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day