|    Dec 11 Mon, 2017 6:05 am

ഹലോ റേഡിയോ പ്രവര്‍ത്തനം തുടങ്ങി

Published : 11th January 2017 | Posted By: fsq

 

തൃശൂര്‍: തൃശൂരിലെ ആദ്യത്തെ കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷനായ ഹലോ റേഡിയോയുടെ സ്റ്റുഡിയോ പ്രവര്‍ത്തനം തുടങ്ങി. ഹലോ റേഡിയോ ചെയര്‍മാന്‍ ഫാ. ഡേവീസ് ചിറമ്മല്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം കെ സുദര്‍ശന്‍, ജോസഫൈന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗം ഡോ. എം കെ സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. സന്നദ്ധ സേവന മേഖലയില്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. പൂര്‍ണ മായും സൗജന്യമായി നടത്തുന്ന ഡയാലിസിസ് സെന്റര്‍ മികച്ച ഗുണനിലവാരമുളളതാണ്. ഹലോ റേഡിയോ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സമൂഹത്തിന് കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിയുമെന്നും ഡോ. സുദര്‍ശന്‍ തുടര്‍ന്നു പറഞ്ഞു. യോഗത്തില്‍ വൈസ്‌ചെയര്‍മാന്‍ ജി മോഹനചന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു. ഹലോ റേഡിയോ ആരംഭിക്കുന്ന ഹലോ ക്ലബ്ബുകളുടെ ഭാരവാഹികള്‍ക്ക് ചടങ്ങില്‍ ബാഡ്ജ് നല്‍കി.പ്രക്ഷേപണം തുടങ്ങും മുമ്പ് ജില്ലയില്‍ ഹലോ റേഡിയോയുടെ നൂറു ക്ലബ്ബുകള്‍ക്കാണ് രൂപം നല്‍കുന്നത്. ജില്ലയ്ക്കു പുറമേ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും ക്ലബ്ബുകള്‍ രൂപീകരിക്കുന്നുണ്ട്. ഭൂതല പ്രക്ഷേപണം ആരംഭിക്കുന്നതിനൊപ്പം ഇന്റര്‍നെറ്റിലും മൊബൈല്‍ ആപ്പിലും ഹലോ റേഡിയോ ലഭ്യമാവും. 90.8 മെഗാ ഹേട്‌സാണ് റേഡിയോയുടെ ഫ്രീക്വന്‍സി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക