|    Jun 21 Thu, 2018 3:54 pm
FLASH NEWS

ഹലോ ഇംഗ്ലീഷ് പദ്ധതി തുടങ്ങി

Published : 19th January 2017 | Posted By: fsq

 

അരൂക്കുറ്റി: വിദ്യാര്‍ഥികളില്‍ ഇംഗ്ലീഷ് ഭാഷ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനായി ആവിഷ്‌കരിച്ചിരിക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിക്ക് നദുവത്തുല്‍ ഇസ്്‌ലാം യുപി സ്‌കൂളില്‍ തുടക്കമായി. അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആബിദ അസീസ് ഉദ്ഘാടനം നിര്‍വഹിച്ചു.  പദ്ധതിയുടെ ഭാഗമായി രക്ഷകര്‍ത്താക്കള്‍ക്ക് വേണ്ടി പ്രത്യേക ക്ലാസും പിടിഎയുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങളായ വിദ്യാര്‍ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. പിടിഎ പ്രസിഡന്റ് ജലീല്‍ അരൂക്കുറ്റി അധ്യക്ഷത വഹിച്ചു. നദുവത്തുല്‍ ഇസ്്‌ലാം യുപിഎസ് അഡ്മിനിസ്‌ട്രേറ്റര്‍ പി എം സമദ്, പിടിഎ സെക്രട്ടറി പി എ അന്‍സാരി, അധ്യാപകരായ താഹിറ ടി കെ, നാഷിദ പ്രസംഗിച്ചു. ടീച്ചര്‍ ഇന്‍ചാര്‍ജ് സലീമ സി എം സ്വാഗതവും സ്‌ക്കൂള്‍ ലീഡര്‍ അല്‍ഫിയ നൗഷര്‍ നന്ദിയും പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss