|    Nov 20 Mon, 2017 3:07 pm
FLASH NEWS

ഹലോ ഇംഗ്ലീഷ് പദ്ധതി ജില്ലയില്‍ തുടങ്ങി

Published : 17th November 2016 | Posted By: SMR

റാന്നി: പ്രൈമറി ക്ലാസുകളിലെ ഇംഗ്ലീഷ് പഠനം പരിപോഷിപ്പിക്കുന്നതിനുള്ള എസ്എസ്എ നടത്തുന്ന ഹലോ ഇംഗ്ലീഷ് പദ്ധതി രാജു ഏബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. റാന്നി ബിആര്‍സിയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു അധ്യക്ഷത വഹിച്ചു. പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനില്‍ തുണ്ടില്‍, റാന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിപി അജി, എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ആര്‍ വിജയമോഹനന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.പി സിന്ധു, ബിപിഒമാരായ പി ആര്‍ പ്രേമകുമാരി, പി.എന്‍ ജോസ് മാത്യു സംസാരിച്ചു. റാന്നി നിയോജക മണ്ഡലത്തില്‍പ്പെട്ട 50 പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. തുടര്‍ന്ന് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും അധ്യാപക പരിശീലനം നടക്കും. അഞ്ച് ദിവസങ്ങളിലാണ് പരിശീലനം. ഡിസംബറോടുകൂടി ജില്ലയിലെ എല്ലാ പ്രൈമറി സ്‌കൂളില്‍ നിന്നും രണ്ട് പേര്‍ക്ക് വീതം പരിശീലനം നല്‍കും. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനവും നൈപുണ്യവും പരിപോഷിപ്പിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക