ഹലോ,കോണ്ട്രാക്ടറല്ലേ, മറക്കണ്ട, എട്ടാം തിയ്യതി റോഡ് ടാറിങ്’
Published : 26th October 2015 | Posted By: SMR
താമരശ്ശേരി:‘ഹലോ, കോണ്ട്രാക്ടറല്ലേ, എട്ടാം തിയ്യതി ഈ റോഡ് ടാര്‍ചെയ്യണം, മറക്കണ്ട. ഗ്രാമപ്പഞ്ചായത്തിലേക്ക് മല്‍സരിക്കുന്ന അധ്യാപകസംഘടന നേതാവിനു വേണ്ടി വോട്ട് പിടിക്കാനിറങ്ങിയ പ്രാദേശിക നേതാവിന്റെ ഫോണ്‍ വിളിയാണ് ഇത്. കഴിഞ്ഞ അഞ്ചു വര്‍ഷം തിരിഞ്ഞു നോക്കാത്ത പ്രദേശത്തെ വീട്ടമ്മമാരുടെ പ്രതിഷേധം മനസ്സിലായതോടെ നേതാവ് ഫോണ്‍ കൈയ്യിലെടുത്തു.
ഒറ്റ വിളി. റോഡ് കരാറുകാരനെ വിളിച്ചു നിര്‍ദേശം നല്കാന് തുടങ്ങി. അടുത്ത എട്ടാം തിയ്യതി മുതല്‍ റോഡ് പണി നടത്തണം. അപ്പോഴേക്കും തിരഞ്ഞെടുപ്പ് കഴിയും വോട്ട് പെട്ടിയിലും. ഇതായിരുന്നു നേതാവിന്റെ ഫോണ്‍ വിളിയുടെ ഗുട്ടന്‍സ്. പണ്ടൊക്കെ വീട്ടമ്മമാരെ വീഴ്ത്താനിത് ധാരാളം എന്നാല്‍ കാലം മാറിയത് നേതാവും അനുയായികളും അറിഞ്ഞില്ല. വീട്ടമ്മമാര്‍ ഊറിച്ചിരിച്ചു. ഈ ചിരിയുടെ പൊരുളറിയാതെ സ്ഥാനാര്‍ഥിയും കൂട്ടരും അടുത്ത സ്ഥലത്തേക്ക് പുറപ്പെട്ടു. തൊട്ടുപിന്നാലെ എതിര് സ്ഥാനാര്‍ഥിയും പടയും എത്തി. വീട്ടുകാര്‍ക്ക് ധാരാളം പണി ബാക്കി കിടക്കുന്നു. എന്നാലും മര്യാദ വിടാതെ അവര്‍ പറഞ്ഞു, ഞങ്ങളുടെ റോഡ് ഗതാഗത യോഗ്യമാക്കാന്‍ നിങ്ങളും കോണ്‍ട്രാക്ടറെ വിളിക്കുമല്ലോ. എതിര്‍സ്ഥാനാര്‍ഥിയും അനുയായികള്‍ക്കും നാവിറങ്ങിപ്പോയതോടെ വളിച്ച ചിരിയുമായി അടുത്ത വീട് ലക്ഷ്യമാക്കി തടിതപ്പി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.