|    Aug 23 Wed, 2017 5:25 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹലാല്‍ ഭക്ഷണം:ബോധവല്‍ക്കരണം നടത്താന്‍ തയ്യാറെന്ന്

Published : 6th August 2017 | Posted By: fsq

 

ദുബയ്: ഇന്ത്യയില്‍ ഹലാല്‍ ഭക്ഷ്യവിഭവങ്ങളെക്കുറിച്ചുള്ള അജ്ഞത അകറ്റാനും ബോധവല്‍ക്കരണം നടത്താനും തയ്യാറാണെന്ന് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ഹലാല്‍ അക്രെഡിറ്റേഷന്‍ ഫോറം സെക്രട്ടറി ജനറല്‍ മുഹമ്മദ് സാലഹ് ബദ്‌രി അറിയിച്ചു. 2050ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ വസിക്കുന്ന രാജ്യമായിരിക്കും ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. ലോകവ്യാപകമായി ഹലാല്‍ ഭക്ഷ്യവിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ ഉയര്‍ന്നതോടെ ഇന്ത്യയുടെ ആഭ്യന്തരവളര്‍ച്ചയ്ക്ക് ഇത് ഏറെ ഗുണംചെയ്യും. കഴിഞ്ഞ വര്‍ഷമാണ് ഈ ഫോറവുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടത്. ഹലാല്‍ ഭക്ഷ്യവിഭവങ്ങള്‍ക്ക് ഇന്ത്യയില്‍ ആവശ്യക്കാര്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നിരവധി സ്ഥാപനങ്ങള്‍ ഈ മേഖലയി ല്‍ നിക്ഷേപത്തിനായി രംഗത്തുവന്നിട്ടുണ്ട്. ഹലാല്‍ ഉല്‍പന്നങ്ങ ള്‍കൊണ്ടുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കും സാധ്യത വളരെ കൂടുതലാണ്. ലോക മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ തെറ്റിദ്ധാരണ മാറ്റാനും ബോധവല്‍ക്കരണം സഹായകമാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക