|    May 25 Thu, 2017 12:16 pm
FLASH NEWS

ഹലബ് പ്രവിശ്യയിലേക്ക് സര്‍ക്കാര്‍ കൂടുതല്‍ സൈനികരെ അയച്ചു

Published : 10th August 2016 | Posted By: SMR

ദമസ്‌കസ്: വിമത നിയന്ത്രണത്തിലുള്ള ഹലബ് പ്രവിശ്യയിലേക്ക് സിറിയന്‍ സര്‍ക്കാരും സഖ്യകക്ഷിയായ ലബനീസ് ഹിസ്ബുല്ലാ വിഭാഗവും പുതുതായി 3000ഓളം സൈനികരെ അയച്ചു.
വിമത അധീനപ്രദേശമായ ഹലബ് തിരിച്ചുപിടിക്കാനുള്ള സര്‍ക്കാര്‍ സൈന്യത്തിന്റെ ശ്രമത്തിനിടെ നിര്‍ണായകമായ ഏറ്റുമുട്ടലിനൊടുവില്‍ ഹലബ് നഗരത്തിലെ ഉപരോധം വിമതര്‍ പരാജയപ്പെടുത്തിയിരുന്നു. സമീപ പ്രവിശ്യയായ ഇദ്‌ലിബില്‍ നിന്ന് നൂറുകണക്കിന് പ്രതിപക്ഷ വിമതര്‍ ഹലബിലെത്തിയതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ഹലബില്‍ വിമതര്‍ക്കു നേരെ സര്‍ക്കാര്‍ സൈന്യം വ്യോമാക്രമണങ്ങള്‍ തുടരുന്നതായും റിപോര്‍ട്ടുകളുണ്ട്.
അതേസമയം ഹലബ് നഗരത്തിലെ പോരാട്ടം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് സര്‍ക്കാരിനോടും വിമതരോടും യുഎന്‍ ആവശ്യപ്പെട്ടു. 20 ലക്ഷത്തോളം സിവിലിയന്‍മാരെയാണ് സംഘര്‍ഷം ബാധിച്ചിരിക്കുന്നത്. നഗരത്തിലെ ജല വൈദ്യുതവിതരണ സംവിധാനങ്ങള്‍ വ്യോമാക്രമണങ്ങളില്‍ തകര്‍ന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day