|    Jan 23 Mon, 2017 10:33 pm

ഹലബ് ഉപരോധം വിമതര്‍ പരാജയപ്പെടുത്തി

Published : 8th August 2016 | Posted By: SMR

ദമസ്‌കസ്: നിര്‍ണായകമായ ഏറ്റുമുട്ടലിനൊടുവില്‍ ഹലബ് നഗരത്തില ഉപരോധം വിമതര്‍ പരാജയപ്പെടുത്തി.
ഹലബിലെ സര്‍ക്കാര്‍ സൈന്യത്തിന്റെ ഉപരോധം വിമതര്‍ തകര്‍ത്തതായി തുര്‍ക്കി ആസ്ഥാനമായ പ്രതിപക്ഷ സഖ്യം ട്വിറ്ററില്‍ അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ഹലബിലെ റാമോസയിലെ സൈനിക കേന്ദ്രത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി വിമതസഖ്യമായ ജൈഷ് അല്‍ ഫത്താഹ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. റാമോസയുടെ നിയന്ത്രണം വിമതര്‍ പിടിച്ചടക്കിയതായും ഹലബിലേക്കുള്ള വഴി വീണ്ടും തുറന്നതായും അഹ്‌രാറുഷാം വിമത സംഘടനയും ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. കഴിഞ്ഞമാസം 17നായിരുന്നു സിറിയന്‍ സര്‍ക്കാര്‍ സൈന്യം ഹലബ് പൂര്‍ണമായി വളയുകയും നഗരത്തിലേക്കുള്ള വഴികള്‍ ഉപരോധിക്കുകയും ചെയ്തത്.
അതേസമയം വിമതര്‍ ഹലബിന്റെ കിഴക്കന്‍ മേഖലയിലെ ഉപരോധം പാരജയപ്പെടുത്തിയതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് സര്‍ക്കാര്‍ സൈന്യത്തെ അനുകൂലിക്കുന്ന ലെബനിസ് ഹിസ്ബുല്ല ഗ്രൂപ്പ് പ്രതികരിച്ചു. എന്നാല്‍, ഹലബിലെ ഉപരോധം വിമതര്‍ തകര്‍ത്തതായി നഗരത്തില്‍ നിന്നുള്ള മാധ്യമറിപോര്‍ട്ടുകളില്‍ പറയുന്നു.
റാമോസ സൈനികകേന്ദ്രത്തെ വിമതര്‍ സര്‍ക്കാര്‍ സൈന്യത്തിനെതിരായ ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. നഗരത്തില്‍ ഉപരോധം നിലനിന്ന പ്രദേശങ്ങളുടെ അതിര്‍ത്തിയായ അമിരിയയില്‍ ശനിയാഴ്ച രാത്രി കാര്‍ബോംബ് സ്‌ഫോടനം നടന്നിരുന്നു. അമിരിയക്കും റാമോസയ്ക്കുമിടയിലുള്ള പ്രദേശങ്ങള്‍ വിമതരുടെ നിയന്ത്രണത്തിലാണിപ്പോള്‍. സംഘര്‍ഷം തുടരുന്ന നഗരത്തില്‍ സര്‍ക്കാര്‍ സൈന്യം യുദ്ധവിമാനങ്ങളും ഹെലികോപ്റ്റുകളും ഉപയോഗിച്ച് ഷെല്ലാക്രമണവും നടത്തുന്നുണ്ട്. റഷ്യന്‍ വിമാനങ്ങളില്‍ നിന്നുള്ള വ്യോമാക്രമണവും തുടരുന്നുണ്ട്. ഹലബ് നഗരത്തിനകത്തും പുറത്തുമുള്ള വിമതര്‍ക്ക് ഒരുമിച്ചു നീങ്ങാനായതായി ജബ്ഹത്തുല്‍ ഫതഹുശ്ശാം (പഴയ അല്‍ നുസ്‌റ ഫ്രണ്ട്) അറിയിച്ചു. ഹലബിന്റെ കിഴക്കന്‍ ജില്ലകള്‍ ലക്ഷ്യമാക്കിയാണ് വിമതര്‍ മുന്നേറുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക