|    Jul 24 Mon, 2017 8:26 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹലബില്‍ സിവിലിയന്‍മാര്‍ക്ക് നേരെ ആക്രമണം: 67 മരണം

Published : 15th August 2016 | Posted By: SMR

ദമസ്‌കസ്: സിറിയയില്‍ വിമത നിയന്ത്രണത്തിലുള്ള ഹലബ് പ്രവിശ്യയില്‍ റഷ്യന്‍ വ്യോമസേനയുടെ പിന്തുണയോടെ സര്‍ക്കാര്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 45 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. സമീപത്തുള്ള ഇദ്‌ലിബ് പ്രവിശ്യയില്‍ 22 പേരും മരിച്ചതായി നിരീക്ഷക സംഘടന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു.
ആര്‍മി ഓഫ് കോണ്‍ക്വസ്റ്റ് എന്ന വിമത വിഭാഗത്തെ ലക്ഷ്യം വച്ചാണ് ആക്രമണം നടക്കുന്നത്.
ഹലബിലെ തെക്കന്‍ ജില്ലയായ റാമുസ്സയിലാണ് ആക്രമണം ശക്തമായിരിക്കുന്നത്. 2012 മുതല്‍ വിമതനിയന്ത്രണത്തിലാണ് ഹലബ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക