|    Jan 16 Mon, 2017 6:43 pm

ഹലബില്‍ സര്‍ക്കാര്‍ സൈന്യം ക്ലോറിന്‍ ബോംബിട്ടു

Published : 8th September 2016 | Posted By: SMR

ദമസ്‌കസ്: സിറിയയിലെ വിമതരുടെ കൈവശമുള്ള ഹലബ് പ്രവിശ്യയില്‍ സര്‍ക്കാര്‍ സൈന്യം ക്ലോറിന്‍ വാതകമടങ്ങിയ ബാരല്‍ ബോംബുകള്‍ പ്രയോഗിച്ചതായി റിപോര്‍ട്ട്. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണു ബോംബാക്രമണം നടത്തിയതെന്നു സന്നദ്ധപ്രവര്‍ത്തകരും നിരീക്ഷക സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും അറിയിച്ചു. 100ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തതായാണു വിവരം. സുക്കാരി മേഖലയിലുണ്ടായ ആക്രമണത്തിനു ശേഷം ജനങ്ങള്‍ ശ്വസനസംബന്ധമായ അസുഖങ്ങള്‍ നേരിടുന്നതായി സന്നദ്ധപ്രവര്‍ത്തകര്‍ അറിയിച്ചു. സര്‍ക്കാര്‍ സൈന്യം നേരത്തെ രണ്ടുതവണയും ക്ലോറിന്‍ പ്രയോഗിച്ചതായി യുഎന്‍ നേതൃത്വത്തിലുള്ള അന്വേഷണസമിതി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.  അതേസമയം, വിമത അധീനപ്രദേശത്ത് ആക്രമണം നടത്തിയെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു. ക്ലോറിന്‍ വാതകം നിറച്ച രണ്ടു ബാരല്‍ ബോംബുകളാണു സര്‍ക്കാര്‍ സൈന്യം ഉപയോഗിച്ചതെന്നു വിമതര്‍ പറഞ്ഞു. കുട്ടികള്‍ ഓക്‌സിജന്‍ മാസ്‌കുകള്‍ ഉപയോഗിച്ച് ശ്വസിക്കുന്ന ചിത്രങ്ങള്‍ സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞമാസവും ക്ലോറിന്‍ ആക്രമണമുണ്ടായതായി റിപോര്‍ട്ടുണ്ട്. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് യുഎന്‍ അറിയിച്ചു. അതിനിടെ ഹലബ് പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ സൈന്യത്തിന്റെ നീക്കത്തിനു കനത്ത തിരിച്ചടി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണു വിമതര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക