|    Feb 23 Thu, 2017 11:12 am
FLASH NEWS

ഹലബില്‍ വിമത ആക്രമണത്തില്‍ 38 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു’

Published : 31st October 2016 | Posted By: SMR

ദമസ്‌കസ്: സിറിയയിലെ സംഘര്‍ഷബാധിതമായ ഹലബില്‍ വിമതസഖ്യം നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 38 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ടുദിവസമായി തുടരുന്ന റോക്കറ്റ് ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്നു നിരീക്ഷക സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 14 പേര്‍ കുട്ടികളാണ്.
250ഓളം സിവിലിയന്‍മാര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. വിമതരുടെ അധീന മേഖലയായ ഹലബില്‍ റഷ്യന്‍ വ്യോമപിന്തുണയോടെ സൈന്യം ആക്രമണം ആരംഭിച്ചിട്ടു മൂന്നു മാസത്തോളമായി. രണ്ടര ലക്ഷത്തോളം സിവിലിയന്‍മാര്‍ ഇവിടെ കുടുങ്ങിയിരിക്കുകയാണ്. 100കണക്കിന് റോക്കറ്റുകളും ഷെല്ലുകളുമാണു വിമതര്‍ മേഖലയില്‍ പ്രയോഗിച്ചതെന്നു നിരീക്ഷക സംഘടനയുടെ മേധാവി റാമി അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക