|    Jan 21 Sat, 2017 11:54 am
FLASH NEWS

ഹലബില്‍ ആക്രമണം തുടരുന്നു; യുഎന്‍ അടിയന്തര യോഗം ചേരണമെന്ന് ആവശ്യം

Published : 26th September 2016 | Posted By: SMR

ദമസ്‌കസ്: സിറിയയിലെ ഹലബ് നഗരത്തില്‍ സംഘര്‍ഷാവസ്ഥ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ യുഎന്‍ സുരക്ഷാ സമിതിയുടെ അടിയന്തരയോഗം വിളിക്കമമെന്ന് യുഎസും ഫ്രാന്‍സും ബ്രിട്ടനും ആവശ്യപ്പെട്ടു. നഗരത്തില്‍ സിറിയന്‍-റഷ്യന്‍ സഖ്യസേനയുടെ ആക്രമണങ്ങളില്‍ നിരവധി സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും ഹലബിലെ പ്രതിസന്ധികള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്.
200ലധികം സിവിലിയന്‍മാരാണ് ഹലബിലെ സിറിയന്‍ റഷ്യന്‍ വ്യോമാക്രമണങ്ങളില്‍ കഴിഞ്ഞ നാലുദിവസത്തിനിടെ കൊല്ലപ്പെട്ടത്. നഗരത്തില്‍ 20 ലക്ഷത്തോളം സിവിലിയന്‍മാര്‍ കുടിവെള്ള ലഭ്യതപോലുമില്ലാതെ അകപ്പെട്ടതായി യുഎന്‍ വ്യക്തമാക്കി. നഗരത്തിലെ ജലവിതരണ സംവിധാനങ്ങള്‍ ലക്ഷ്യമാക്കിയുള്ള സൈന്യത്തിന്റെ ആക്രമണത്തെത്തുടര്‍ന്നാണു സ്ഥിതിഗതികള്‍ രൂക്ഷമായത്.
ശനിയാഴ്ച മാത്രം വ്യോമാക്രമണങ്ങളില്‍ 90ലധികം പേര്‍ കൊല്ലപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് ഹലബിലുണ്ടായ വ്യോമാക്രമണത്തില്‍ ആറ് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഹലബില്‍ വിമതരില്‍ നിന്നു ഹര്‍ദാരത് മേഖല സിറിയന്‍ സേന പിടിച്ചടക്കിയിരുന്നു. വര്‍ഷങ്ങളായി വിമത അധീനതയിലുള്ള ഹര്‍ദാരത്തിലൂടെയാണ് ഹലബിലേക്കുള്ള പ്രധാന റോഡ് കടന്നുപോവുന്നത്. സര്‍ക്കാരിന്റെ ശക്തമായ ആക്രമണം തങ്ങളുടെ നാലു മേഖലകള്‍ തകര്‍ത്തതായി വിമത വക്താവ് അറിയിച്ചു. അതെസമയം ഹലബില്‍ സര്‍ക്കാര്‍ സൈന്യം പിടിച്ചടക്കിയ ചില മേഖലകള്‍ വിമതര്‍ തിരിച്ചുപിടിച്ചതായി റിപോര്‍ട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക