|    Jan 21 Sat, 2017 2:03 pm
FLASH NEWS

ഹലബില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബാലനടന്‍ കൊല്ലപ്പെട്ടു

Published : 3rd August 2016 | Posted By: SMR

ദമസ്‌കസ്: സിറിയയില്‍ ഹലബ് നഗരത്തില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബാലനടന്‍ ഖ്വസായ് അബ്തിനി(14) കൊല്ലപ്പെട്ടു. അബ്തിനി സഞ്ചരിച്ച കാറിനു നേര്‍ക്കുള്ള മിസൈല്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സിറിയയിലെ വിമതമേഖലയില്‍ നിന്നുള്ള ആദ്യ ടെലിവിഷന്‍ പരമ്പരയില്‍ ഖ്വസായ് അഭിനയിച്ചിരുന്നു.
2011ല്‍ ബശ്ശാറുല്‍ അസദ് സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളില്‍ 10 വയസ്സുകാരനായിരുന്ന ഖ്വസായ് പങ്കാളിയായിരുന്നു. അസദ് സര്‍ക്കാരിനെ വിമര്‍ശിച്ചും ഹലബ് നഗരത്തിനെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുമുള്ള വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഖ്വസായ് വളരെയധികം കഴിവുകളുള്ള കുട്ടിയായിരുന്നെന്ന് ആദ്യം അഭിനയിച്ച ടെലിവിഷന്‍ പരമ്പരയായ ഉം അബ്ദോ ദ അലെപ്പെനിന്റെ സംവിധായകനായ ബഷാര്‍ സക്ക പ്രതികരിച്ചു. വളരെ ബുദ്ധിമാനായ കുട്ടിയായിരുന്നു ഖ്വസായ്. ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ കുറിച്ച് ഭയമില്ലാതെ തന്റെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ അവന് അവസരം ലഭിക്കണമായിരുന്നുവെന്നും തുര്‍ക്കിയില്‍ നിന്നുള്ള സ്‌കൈപ് സന്ദേശത്തില്‍ ബഷാര്‍ സക്ക പറഞ്ഞു.
സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്ന ഖ്വസായിയെ അധ്യാപകരാണ് സംവിധായകനു പരിചയപ്പെടുത്തിയത്. പരമ്പരയില്‍ ഉം അബ്‌ദോ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് റാഷ എന്ന പെണ്‍കുട്ടിയായിരുന്നു. ഉം അബ്‌ദോയുടെ ഭര്‍ത്താവ് അബു അബ്‌ദോയായി ഖ്വസായ് അബ്തിനിയും വേഷമിട്ടു. ഹലബ് നഗരത്തില്‍ വച്ചായിരുന്നു പരമ്പരയുടെ ചിത്രീകരണം. വിമതരുടെ നിയന്ത്രണത്തിലുള്ള ഹലബ് ടുഡേ ചാനലാണ് പരമ്പര സംപ്രേഷണം ചെയ്തത്. ഹലബ് നഗരത്തിലെ ജീവിതം കുട്ടികളായ അഭിനേതാക്കളെവച്ചു ചിത്രീകരിക്കുകയായിരുന്നു ഉം അബ്‌ദോ ദ അലെപ്പെനില്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക