|    Mar 30 Thu, 2017 12:12 pm
FLASH NEWS

ഹലബിലെ വിമതരെ സിറിയന്‍സേന ഉപരോധിക്കുന്നു; ഏക മാര്‍ഗമായ റോഡ് അടച്ചു

Published : 18th July 2016 | Posted By: SMR

ദമസ്‌കസ്: സിറിയയില്‍ പട്ടാള അട്ടിമറിക്കു ശ്രമിച്ച വിമതര്‍ കേന്ദ്രീകരിച്ച ഹലബിലുള്ള റോഡ് സിറിയന്‍ സേന അടച്ചു. സിറിയന്‍സേനയും ഹിസ്ബുല്ലാ വിഭാഗവും ഞായറാഴ്ചയാണ് ഹലബിലേക്കുള്ള ഏക മാര്‍ഗമായ റോഡ് അടച്ചതെന്ന് ബ്രിട്ടന്‍ കേന്ദ്രമായുള്ള മനുഷ്യാവകാശ നിരീക്ഷണ സമിതി അറിയിച്ചു. ഹലബില്‍ നിന്നുള്ള കാസ്റ്റിലോ റോഡിലൂടെയാണ് കഴിഞ്ഞദിവസം വിമതസേന തലസ്ഥാനത്തേക്കു നീങ്ങിയത്. എന്നാല്‍, സൈന്യം മാത്രമല്ല, ഈ റോഡ് ഉപയോഗിക്കുന്നതെന്നും സാധനങ്ങള്‍ വാങ്ങുന്നതിന് വ്യാപാരികളും മറ്റു ജീവിതാവശ്യങ്ങള്‍ക്കു വേണ്ടി സാധാരണക്കാരും ഹലബിലേക്ക് ഈ വഴിയാണ് പോകുന്നതെന്നും പ്രദേശവാസികള്‍ പ്രതികരിച്ചു.
കാസ്റ്റിലോ റോഡിലൂടെ നിത്യവും മൂന്നു ലക്ഷത്തോളം പേര്‍ സഞ്ചരിക്കുന്നുണ്ടെന്നും പ്രാദേശിക മാര്‍ക്കറ്റിലേക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെ ഇതിലൂടെയാണ് എത്തിക്കുന്നതെന്നും മനുഷ്യാവകാശ നിരീക്ഷണ സമിതിയുടെ തലവന്‍ റമി അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. ഹലബില്‍ ആറു ലക്ഷത്തോളം സിറിയക്കാരാണ് സ്ഥിര താമസക്കാരായുള്ളത്. ഇവരെല്ലാം സര്‍ക്കാര്‍ സേനയാല്‍ വളയപ്പെട്ട അവസ്ഥയിലാണ്. വിമത വിഭാഗവും ജനങ്ങളെ ഉപരോധിക്കുന്നുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day