|    Mar 25 Sat, 2017 10:59 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഹലബിലെ ഖത്തര്‍ റെഡക്ര്‌സന്റ് കേന്ദ്രത്തിനു നേരെ ആക്രമണം

Published : 8th August 2016 | Posted By: SMR

ദോഹ: സിറിയന്‍ പട്ടണമായ ഹലബിലെ ഖത്തര്‍ റെഡ്ക്രസന്റിനു കീഴിലുള്ള അല്‍സാഖൂര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററിനു നേരെ കഴിഞ്ഞ ദിവസം ഇരട്ട വ്യോമാക്രമണം നടന്നതായി റെഡ്ക്രസന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ ഹെല്‍ത്ത് സെന്റര്‍ കെട്ടിടത്തിനും ആംബുലന്‍സിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. രോഗികളും ജീവനക്കാരുമടക്കം ആരോഗ്യ കേന്ദ്രത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്കോ ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്നും റെഡ്ക്രസന്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സിവിലിയന്‍മാരെയും ജീവകാരുണ്യ, വൈദ്യ സംഘങ്ങളെയും ലക്ഷ്യമാക്കിയുള്ള ശത്രുതാ നടപടികളെ റെഡ്ക്രസന്റ് ശക്തമായി അപലപിച്ചു. സിറിയയിലെ മാനുഷിക പ്രവര്‍ത്തനം തുടരുന്നതിനു വെല്ലുവിളിയാണ് ഇത്തരം അക്രമപ്രവര്‍ത്തനങ്ങളെന്നും റെഡ്ക്രസന്റ് വൃത്തങ്ങള്‍ കുറ്റപ്പെടുത്തി.
മാസങ്ങള്‍ക്കു മുമ്പാണ് അല്‍സാഖൂര്‍ മെഡിക്കല്‍ സെന്ററിനു ഖത്തര്‍ റെഡ്ക്രസന്റ് ഹലബില്‍ തുടക്കമിട്ടത്. പ്രദേശത്തെ ഒരു ലക്ഷം രോഗികള്‍ക്ക് സാന്ത്വനമായാണ് ഈ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ഏഴ് സ്‌പെഷ്യലിസ്റ്റ് ക്ലിനിക്കുകള്‍ കേന്ദ്രത്തിലുണ്ട്.
ഇതിനു പുറമെ ഖത്തര്‍ റെഡ്ക്രസന്റിന്റെ നേതൃത്വത്തില്‍ സിറിയയുടെ വ്യത്യസ്ത പട്ടണങ്ങളിലായി 17 ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക