|    Jul 22 Sat, 2017 6:22 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹലബിനു സമീപമുള്ള ഗ്രാമങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു

Published : 5th August 2016 | Posted By: SMR

ദമസ്‌കസ്: സിറിയയില്‍ ഹലബ് നഗരത്തിന്റെ തെക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ഗ്രാമങ്ങള്‍ സര്‍ക്കാര്‍ അനുകൂല സേന വിമതരില്‍നിന്നു തിരിച്ചുപിടിച്ചു. വിമതമേഖലകള്‍ക്കു നേരെ സര്‍ക്കാര്‍ സൈന്യം ഞായറാഴ്ച മുതല്‍ തുടരുന്ന ആക്രമണങ്ങള്‍ക്കൊടുവിലാണ് ഗ്രാമങ്ങള്‍ തിരിച്ചുപിടിച്ചതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ആക്രമണത്തില്‍ ഹലബ് നഗരത്തിലെ സര്‍ക്കാര്‍, വിമത നിയന്ത്രണ പ്രദേശങ്ങളില്‍ 22 കുട്ടികള്‍ അടക്കം 40 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ 50ഓളം വിമതരും 20ഓളം സൈനികരും കൊല്ലപ്പെട്ടിരുന്നു. തെലാത് അല്‍ മഹ്‌റൗകാത് അടക്കം രണ്ടു കുന്നുകളും ഖ്വരിസ്, അല്‍ അംരിയെ ഗ്രാമങ്ങളുമാണ് സര്‍ക്കാര്‍ സൈന്യം പിടിച്ചെടുത്തത്. തെക്കുപടിഞ്ഞാറന്‍ ഹലബില്‍ സര്‍ക്കാര്‍ സൈന്യം ആക്രമണം ആരംഭിച്ചതായുള്ള വാര്‍ത്ത സിറിയയുെട ഔദ്യോഗിക റേഡിയോ പുറത്തുവിട്ടിരുന്നു. സര്‍ക്കാര്‍ സൈന്യത്തെ പിന്തുണയ്ക്കുന്ന റഷ്യ വ്യോമാക്രമണങ്ങള്‍ തുടരുന്നുണ്ട്.
അതേസമയം ഹലബിനു സമീപം ഒരാഴ്ചയ്ക്കിടെ ആറ് ആശുപത്രികള്‍ക്കുനേരെ സിറിയന്‍ സര്‍ക്കാര്‍ സൈന്യം വ്യോമാക്രമണം നടത്തിയതായി ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. 2011ല്‍ സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ആശുപത്രികളെ ലക്ഷ്യമിട്ട് ഇത്രയും രൂക്ഷമായി ആക്രമണമുണ്ടാവുന്നതെന്നും സംഘടനയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ മാസം 23നും 31നുമിടെയായിരുന്നു വ്യോമാക്രമണങ്ങള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക