|    Mar 23 Thu, 2017 10:03 pm
FLASH NEWS

ഹറമിനടുത്ത ലൈബ്രറിവിപുലീകരിക്കുന്നു

Published : 10th October 2016 | Posted By: SMR

മക്ക: മസ്ജിദുല്‍ ഹറാമിനടുത്തുള്ള, പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മസ്ഥലത്തു സ്ഥിതിചെയ്യുന്ന ലൈബ്രറി കെട്ടിടവും സ്ഥലവും വിപുലീകരിക്കുന്നു. മസ്ജിദുല്‍ ഹറാം വികസനത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇവ നവീകരിക്കുന്നത്. എന്നാല്‍, ഇതുസംബന്ധമായ ഔദ്യോഗിക ഉത്തരവോ തീരുമാനമോ വന്നിട്ടില്ലെന്ന് സൗദി ഇസ്‌ലാമിക് പ്രബോധന മന്ത്രാലയത്തില്‍നിന്നുള്ള ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. പ്രവാചകന്റെ ജന്മസ്ഥലത്തെ ചരിത്രപശ്ചാത്തലം നിലനിര്‍ത്തുകയും കെട്ടിടം സംരക്ഷിക്കുകയും വിപുലീകരിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. സൗദി സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവ് പുണ്യ-ചരിത്ര സ്ഥലങ്ങള്‍ സംരക്ഷിക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തിരുന്നു.
സൗദിയിലെ ആലു ഖത്വാന്‍ എന്ന കുടുംബത്തിന്റെ പേരിലാണ് പ്രവാചകന്റെ ജന്മസ്ഥലം നിലകൊള്ളുന്നത്. ഈ കുടുംബത്തിലെ ഫാത്തിമ ഖത്വാന്‍ ഈ സ്ഥലം സംരക്ഷിക്കപ്പെടണമെന്ന ഉദ്ദേശ്യത്തോടെ വഖ്ഫ് ചെയ്തു. പ്രസ്തുത സ്ഥലമോ കെട്ടിടമോ വില്‍പന നടത്താനോ വാടകയ്ക്ക് നല്‍കാനോ പാടില്ലെന്നും വഖ്ഫ് രേഖയിലുണ്ട്. ഇവിടെയുള്ള ഗ്രന്ഥങ്ങള്‍ എടുത്തുമാറ്റാന്‍ പാടില്ലെന്നും വഖ്ഫ് രേഖയില്‍ വ്യക്തമാക്കുന്നു.
ഹിജ്‌റ വര്‍ഷം 1413ലാണ് ഫാത്തിമ യൂസുഫ് ഖത്വാന്‍ മരണപ്പെട്ടത്. ഹിജ്‌റ വര്‍ഷം 1369ലാണ് ഫാത്തിമ ഖത്വാന്‍ മുഹമ്മദ് നബി(സ)യുടെ ജന്മസ്ഥലത്ത് ലൈബ്രറി പണിയുന്നതിന് അന്നത്തെ കിരീടാവകാശിയായിരുന്ന ഫൈസല്‍ രാജാവിന് അപേക്ഷ നല്‍കുന്നത്. ഈ പുണ്യസ്ഥലത്തിന്റെ കൈവശക്കാരെക്കുറിച്ച് മക്കയിലെ കോടതിയില്‍ രേഖകളുണ്ട്.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക